x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴു​വ​യ​സു​കാ​രി​യെ മു​റി​ക്കു​ള​ളി​ല്‍ പൂ​ട്ടി​യി​ട്ടു; അ​ച്ഛ​നും ര​ണ്ടാ​ന​മ്മ​യും അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: August 12, 2026 12:36 AM IST | Updated: August 12, 2026 12:36 AM IST

സുധീറും ലിൻഡമോളും

വ​ലി​യ​തു​റ: ഏ​ഴു​വ​യ​സു​കാ​രി​യെ മു​റി​ക്കു​ള്ളില്‍ പൂ​ട്ടി​യി​ട്ട് അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ അച്ഛനെ​യും ര​ണ്ടാ​ന​മ്മ​യെ​യും വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​ക്ക വ​യ്യാ​മൂ​ല​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഓ​ട്ടോ ഡ്രൈ​വ​റും ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​യു​മാ​യ അ​ബ്ദു​ള്‍ റ​ഷീ​ദി​ന്‍റെ മ​ക​ന്‍ സു​ധീ​ര്‍ (46), വെ​ള്ളറ​ട സ്വ​ദേ​ശി​നി​യും സു​ധീ​റി​ന്‍റെ ര​ണ്ടാ​മ​ത്തെ ഭാ​ര്യ​യു​മാ​യ ലി​ന്‍​ഡ​മോ​ള്‍ വി​ല്‍​സ​ണ്‍ (34) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ണ്ടു ദി​വ​സ​ത്തി​ലേ​റെ​യാ​യി കു​ട്ടി സ്‌​കൂ​ളി​ല്‍ വ​രാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍ ചാ​ക്ക​യ്ക്കു സ​മീ​പ​മു​ള്ള കാ​രാ​ളി​യി​ലെ വീ​ട്ടി​ലെത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​ട്ടി​യെ മു​റി​ക്ക​ക​ത്തു പൂ​ട്ടി​യി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍ വി​വ​രം ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​ത്തി കു​ട്ടി​യെ കൂ​ട്ടി​കൊ​ണ്ടു​പോ​കു​ക​യും വി​വ​രം വ​ലി​യ​തു​റ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​കയും ചെയ്തു.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കു​ട്ടി​യു​ടെ ദേ​ഹ​ത്തു ര​ണ്ടാ​ന​മ്മ അ​ടി​ച്ച​തി​ന്‍റെയും നു​ള്ളിയ​തി​ന്‍റെ​യും പാ​ടുക​ളു​ള്ളതാ​യി ക​ണ്ടെ​ത്തി. കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​തി​നെ​തി​രേ ജു​വൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം ര​ണ്ടു പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യു​ണ്ടാ​യി. വ​ലി​യ​തു​റ എ​സ്​​എച്ച്ഒ അ​ശോ​ക കു​മാ​ര്‍, എ​സ്ഐ ദി​നേ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ് സം​ഘം പ്രതി കളെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതികളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews arrest

Recent News

Corehub Up