x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നിശ​ല്യം രൂ​ക്ഷം; കൃ​ഷി ഉ​പേ​ക്ഷി​ച്ച് ക​ർ​ഷ​ക​ർ​

വെബ് ഡെസ്ക്
Published: July 23, 2026 11:42 PM IST | Updated: July 23, 2026 11:42 PM IST

കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​ച്ചി​ച്ച ചേ​ന്പു​മാ​യി ഏ​ബ്ര​ഹാം മാ​ത്യു.

കറു​ക​ച്ചാ​ൽ: ശാ​ന്തി​പു​രം, ഇ​രു​മ്പു​കു​ഴി, പ​ര​പ്പു​കാ​ട് തു​ട​ങ്ങി​ കൃ​ഷി​യി​ട​ങ്ങ​ൾ ഏ​റെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നിശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. ന​ട്ടു​വ​ള​ർ​ത്തു​ന്ന കൃ​ഷി​ക​ൾ വി​ള​വെ​ടു​പ്പി​ന് മു​മ്പേ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ പ​ല​രും കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യിലാണെന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് ഓ​രോ വ​ർ​ഷ​വും സം​ഭ​വി​ക്കു​ന്ന​ത്. കാ​ട്ടു​പ​ന്നി​ക​ളെ ഭ​യ​ന്ന് പ​ല​രും റ​ബർ ആ​വ​ർ​ത്ത​ന​കൃ​ഷി​യും ഉ​പേ​ക്ഷി​ച്ചു. ഇ​തോ​ടെ തോ​ട്ട​ങ്ങ​ൾ കാ​ടു​ക​യ​റി കാ​ട്ടു​പ​ന്നി​ക​ളു​ടെ താ​വ​ള​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പു​തു​താ​യി ന​ട്ട തൈ​ക​ൾ പി​ഴു​തെ​റി​യു​ന്ന​തും ക​പ്പ, വാ​ഴ, ചേ​ന, ചേ​മ്പ്, തെ​ങ്ങി​ൻ തൈ​ക​ൾ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് കാ​ട്ടു​പ​ന്നിശ​ല്യം ഇ​ത്ര​യും രൂ​ക്ഷ​മാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തേ​ര​ടി​യി​ൽ ഏബ്രഹാം മാ​ത്യു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ ചേ​ന, വാ​ഴ, ചേ​മ്പ് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ കാ​ട്ടു​പ​ന്നി​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു. വെ​റും ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ പ​റമ്പ് ഉഴുതു മ​റി​ച്ച​തു​പോ​ലെ​യാ​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ​ത്തും ഇ​രു​പ​തും കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്ന​താ​യും പ്ര​ധാ​ന റോ​ഡു​ക​ളി​ൽ​പ്പോ​ലും ഇ​വ​യെ കാ​ണാ​ൻ ക​ഴി​യു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വേ​ലി​കെ​ട്ടി സം​ര​ക്ഷി​ച്ചി​ട്ടും കൃ​ഷി ര​ക്ഷി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.
പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് വാ​ഴ​കൃ​ഷി ന​ട​ത്തി​യ പ​ല​ർ​ക്കും മു​ട​ക്കി​യ പ​ണം പോ​ലും തി​രി​ച്ചു​കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. കാ​ട്ടു​പ​ന്നിശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews farmer

Recent News

Corehub Up