ചെറുതോണി: പതിനഞ്ചുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ 46 കാരന് ആറ് വർഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ചു.
വാഗമൺ കല്ലെമൊട്ട ഭാഗത്ത് മണികണ്ഠ ഭവൻ വീട്ടിൽ ഈശ്വരനെയാണ് ഇടുക്കി അതിവേഗ (പോക്സോ) കോടതി ജഡ്ജ് ഡി.എസ്. നോബൽ ശിക്ഷിച്ചത്.
2025ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളവുമായി എത്തിയ കുട്ടിയെ പ്രതി കയറിപ്പിടിക്കുകയായിരുന്നു.
13 സാക്ഷികളെയും 14 പ്രമാണങ്ങളും പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പിഴ ഒടുക്കുന്ന പക്ഷം അത് കുട്ടിക്ക് നൽകണമെന്നും അല്ലാത്തപക്ഷം മൂന്നു മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയോടും കോടതി ശിപാർശ ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കണ്ടത്തിൻകരയിൽ ഹാജരായി.
Tags : Nattuvishesham DistrictNews DeepikaNews Six years of rigorous