x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ദ​മാ​യ​തോ​ടെ മ​ല​ക്കം മ​റി​ഞ്ഞ് എ​സ്എ​ഫ്ഐ

വെബ് ഡെസ്ക്
Published: August 15, 2026 02:19 AM IST | Updated: August 15, 2026 02:19 AM IST

കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം ​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ഖ്യ കാ​മ്പ​സി​ൽ എ​സ്എ​ഫ്ഐ ന​ട​ത്തി​യ പ്ര​തീ​കാ​ത്മ​ക ശ​വ​സം​സ്കാ​ര സ​മ​രം വി​വാ​ദ​മാ​യി. ഇ​ത്ത​രം സ​മ​രം അ​പ​രി​ഷ്‌​കൃ​ത​മാ​ണെ​ന്ന് വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്ന​തോ​ടെ സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ മ​ല​ക്കം​മ​റി​ഞ്ഞു.
മ​ന്ത്രി റോ​ജി. എം. ​ജോ​ണി​ന് പു​റ​മേ, സ​ർ​വ​ക​ലാ​ശാ​ല സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ, സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ, മ​റ്റ് അ​ധ്യാ​പ​ക​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വി​മ​ർ​ശ​ന മു​യ​ർ​ന്ന​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ൽ എ​സ്എ​ഫ്ഐ നേ​താ​ക്ക​ളു​ടെ മ​ല​ക്കം മ​റി​ച്ചി​ൽ.

സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ ലൈ​റ്റു​ക​ൾ തെ​ളി​യാ​ത്ത​തി​നാ​ൽ ട്യൂ​ബ് ലൈ​റ്റു​ക​ൾ കൂ​ട്ടി വ​ച്ചാ​ണ് പ്ര​തി​കാ​ത്മ​ക സ​മ​രം ന​ട​ത്തി​യ​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് എ​സ്എ​ഫ്ഐ ന​ട​ത്തി വ​ന്നി​രു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​സി​യു​ടെ പ്ര​തീ​കാ​ത്മ​ക ശ​വ​സം​സ്കാ​ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.

എ​സ്എ​ഫ്ഐ സ​മ​രം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് മ​ന്ത്രി റോ​ജി. എം. ​ജോ​ൺ പ​റ​ഞ്ഞു. സി​പി​എം കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ചു​ള്ള സ​മ​ര രീ​തി​യി​ൽ അ​വ​ലം​ബി​ക്കും എ​ന്ന വാ​ർ​ത്ത ക​ണ്ടി​രു​ന്നു. നൂ​ത​ന​മാ​യ ജെ​ൻ​സി സ​മ​ര രീ​തി ആ​വി​ഷ്ക​രി​ക്കും എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ വ​ള​രെ അ​പ​രി​ഷ്കൃ​ത​മാ​യ ഒ​രു സ​മ​ര​ത്തി​ലേ​ക്ക് പോ​കു​മെ​ന്ന് ക​രു​തി​യി​ല്ല. വി​ഷ​യ​ത്തി​ൽ ഇ​ട​തു​പ​ക്ഷം സ്വ​യം ആ​ത്മ​പ​രി​ശോ​ധ​നം ന​ട​ത്താ​ൻ ത​യാ​റാ​ക​ണം.

വ​നി​താ വൈ​സ് ചാ​ൻ​സ​ല​റെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന നി​ല​യി​ലേ​ക്ക് സ​മ​രം മാ​റി​യ​ത് ഏ​തു നി​ല​യ്ക്കാ​ണ് ഇ​വ​ർ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തെ നോ​ക്കി കാ​ണു​ന്ന​ത് എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​നി​താ വൈ​സ് ചാ​ൻ​സ​ല​റെ അ​ധി​ക്ഷേ​പി​ച്ച് ന​ട​ത്തി​യ ശ​വ​സം​സ്കാ​ര സ​മ​ര​ത്തെ സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി അ​പ​ല​പി ച്ചു. ​കാ​ഴ്ച​ക്കാ​രാ​യി നി​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​ധി​കൃ​ത​ർ​ക്കു​മെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി എ​സ്എ​ഫ്ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ക്കു​ക​യാ​ണ്.
വ്യാ​ഴാ​ഴ്ച സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം ന​ട​ക്കു​മ്പോ​ൾ വൈ​സ് ചാ​ൻ​സ​ല​റു​ടെ ശ​വ​സം​സ്കാ​ര ച​ട​ങ്ങ് പ്ര​തീ​കാ​ത്മ​ക​മാ​യി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ൽ ന​ട​ത്തു​ക​യും രാ​ത്രി വൈ​കി വൈ​സ് ചാ​ൻ​സ​ല​റും സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളും പോ​കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​വ​രെ​യും ഓ​ഫീ​സി​ലെ വ​നി​താ ജീ​വ​ന​ക്കാ​രെ​യും ത​ട​യു​ക​യും അ​വി​ടെ ഉ​ന്തും ത​ള്ളും ബ​ഹ​ള​വും ഉ​ണ്ടാ​ക്കി വ​നി​താ ജീ​വ​ന​ക്കാ​രെ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ക്കാ​ലം ഭ​ര​ണ​ത്തി​ലി​രു​ന്ന​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ടാ​തി​രി​ക്കു​ക​യും ഇ​പ്പോ​ൾ ആ​വ​ശ്യ​മാ​യി ഉ​ന്ന​യി​ക്കു​ന്ന, ബാ​ലി​ശ​മാ​യ കാ​ര്യ​കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി ന​ട​ത്തി​വ​രു​ന്ന ഈ ​സ​മ​ര​ത്തെ ആ​ഭാ​സ സ​മ​രം എ​ന്നേ വി​ളി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
സ​മ​രം 24 ദി​വ​സം പി​ന്നി​ട്ടി​ട്ടും ച​ർ​ച്ച ന​ട​ത്താ​ൻ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് എ​സ്എ​ഫ്ഐ വി​സി​യു​ടെ പ്ര​തീ​കാ​ത്മ​ക സം​സ്കാ​ര​ച്ച​ട​ങ്ങ് ന​ട​ത്തി​യ​ത്. ഒ​രു മാ​സ​മാ​യി വി​സി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​യി​രു​ന്നി​ല്ല.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​നം പൂ​ർ​ത്തി​യാ​ക്കു​ക, കോ​ഴ്‌​സ് പൂ​ർ​ത്തീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക, സ​ർ​വ​ക​ലാ​ശാ​ല​യി ലെ ​അ​ടി​സ്‌​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക എ​ന്നി​വ​യ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് എ​സ്എ​ഫ്ഐ സ​മ​രം.

 

Tags : Nattuvishesham Districtnews

Recent News

Corehub Up