x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​മു​ടി​ക്കു​ന്ന് ഗാ​ന്ധി​ഗ്രാം ത്വ​ക് രോ​ഗാ​ശു​പ​ത്രി​യി​ൽ എ​സ്എ​ഫ്ഒ​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ


Published: December 21, 2025 07:50 AM IST | Updated: December 21, 2025 07:50 AM IST

കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് ഗാ​ന്ധി​ഗ്രാം ത്വ​ക് രോ​ഗാ​ശു​പ​ത്രി​യി​ലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം കൊ​ര​ട്ടി റീ​ജി​യ​ൺ ഫ്രാ​ൻ​സി​സ്ക​ൻ അ​ത്മാ​യസ​ഭ അം​ഗ​ങ്ങ​ളു​ടെ ക്രി​സ്മ​സ് ക​രോ​ൾ ന​ട​ത്തി.

ഗാ​ന്ധി​ഗ്രാം സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ലി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് എ​സ്എ​ഫ്ഒ എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത റീ​ജ​ണ​ൽ സ്പി​രി​ച്ച്വ​ൽ അ​സി​സ്റ്റ​ന്‍റ് ഫാ. ​ര​ഞ്ജി​ത്ത് ച​ക്കാ​ട്ടി​ൽ ഒ​എ​ഫ്‌​എം കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പം ഇ​ട​വ​ക വി​കാ​രി ഫാ. ​പോ​ൾ മൂ​ഞ്ഞേ​ലി ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജെ​യിം​സ് അ​മ്പ​ല​ത്തി​ൽ ക്രി​സ്മ​സ് കേ​ക്ക് മു​റി​ച്ച് ക​രോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ന്നീ​ട് ആ​ശു​പ​ത്രി വാ​ർ​ഡു​ക​ളി​ലേ​ക്ക് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന ക്രി​സ്മ​സ് ക​രോ​ളി​ന് കൊ​ര​ട്ടി റീ​ജി​യ​ൺ മി​നി​സ്റ്റ​ർ ഡേ​വീ​സ് ഇ​രി​മ്പ​ൻ, ആ​നി​മേ​റ്റ​ർ ആ​ശാ​നി​കേ​ത​ൻ സി​സ്റ്റ​ർ എ​ലൈ​സ് മേ​രി എ​ഫ്‌​സി​സി, തി​രു​മു​ടി​ക്കു​ന്ന് എ​സ്എ​ഫ്ഒ. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പാ​റേ​ക്കാ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി ക​ള​പ്പു​ര​യ്ക്ക​ൽ, സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ത​ര​ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

രോ​ഗി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് തി​രു​മു​ടി​ക്കു​ന്ന് പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

 

കി​ഡ്സ് പൂ​മൊ​ട്ടു​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം


കോ​ട്ട​പ്പു​റം: കോ​ട്ട​പ്പു​റം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​മാ​യ ‘പൂ​മൊ​ട്ടു​ക​ൾ’ സം​ഘ​ടി​പ്പി​ച്ച സെ​ന്‍റ​ർ​ത​ല ക്രി​സ്മ​സ് ആ​ഘോ​ഷം ‘ജിം​ഗി​ൾ റ്റോ​ഡ്സ്’ ന​ട​ത്തി. കി​ഡ്സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​നി​മേ​ഷ് അ​ഗ​സ്റ്റി​ൻ കാ​ട്ടാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി ബി​ജുകു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഖ്യാ​തി​ഥി​യാ​യ റ​വ. ഡോ. ​ഡൊ​മി​നി​ക് പി​ൻ ഹീ​റോ കു​ട്ടി​ക​ൾ​ക്ക് ക്രി​സ്മ​സ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​യോ ടെ​ലി​കോം കൊ​ടു​ങ്ങ​ല്ലൂ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ എം.​എ​സ്. സൂ​ര​ജ് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. കി​ഡ്സി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​നി​ഖി​ൽ മു​ട്ടി​ക്ക​ൽ, വി​നു പ​ട​മാ​ട്ടു​മ്മ​ൽ, പൂ​മൊ​ട്ട് പ്ര​തി​നി​ധി അ​നേ​യ​ൻ, സി​സ്റ്റ​ർ ഷൈ​നി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ലെജൻഡ്സ് ഓഫ് ഇരിങ്ങാലക്കുട ക്രി​സ്മ​സ് ആ​ഘോ​ഷം


ഇ​രി​ങ്ങാ​ല​ക്കു​ട: ലെ​ജൻഡ്സ് ഓ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട 24ന് ​വൈ​കീ​ട്ട് ഏ​ഴി​ന് ച​ന്ത​ക്കു​ന്ന് ജം​ഗ്ഷ​നി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​വും ആ​ദ​ര​ണ​സ​മ്മേ​ള​ന​വും എം.​പി ജാ​ക്‌​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ പി.​വി. ശി​വ​കു​മാ​ര്‍ ചി​കി​ത്സാസ​ഹാ​യവി​ത​ര​ണ​വും കൗ​ണ്‍​സി​ല​ര്‍ ജോ​സ​ഫ് ചാ​ക്കോ ആ​ദ​ര​ണ​വും കൗ​ണ്‍​സി​ല​ര്‍ പ്ര​വീ​ണ്‍​സ് ഞാ​റ്റു​വെ​ട്ടി ഭ​ക്ഷ്യ​ കി​റ്റ് വി​ത​ര​ണ​വും ഇ​ന്ന​സെ​ന്‍റ് സോ​ണ​റ്റ് സ​മ്മാ​ന​പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കും. 200 ഓ​ളം നി​ര്‍​ധ​നകു​ടും​ബ​ങ്ങ​ള്‍​ക്ക് ക്രി​സ്മ​സ് ഭ​ക്ഷ്യ​ കിറ്റ് വി​ത​ര​ണം ന​ട​ത്തും. തു​ട​ര്‍​ന്ന് വോ​യ്‌​സ് ഓ​ഫ് തൃ​ശൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന​സ​ന്ധ്യ​.

ല​ഹ​രി​വി​രു​ദ്ധ ക്രി​സ്മ​സ്ക​രോ​ള്‍ സ​ന്ദേ​ശ​യാ​ത്ര


ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ ക്രി​സ്മ​സ് ക​രോ​ള്‍ സ​ന്ദേ​ശ​യാ​ത്ര ഇ​ന്നു ന​ട​ക്കും. വൈ​കീ​ട്ട് ആ​റി​ന് പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍നി​ന്ന് ആ​രം​ഭി​ച്ച് ച​ന്ത​ക്കു​ന്ന്, തെ​ക്കേ അ​ങ്ങാ​ടി, കു​രി​ശ​ങ്ങാ​ടി വ​ഴി ബി​ഷ​പ് ഹൗ​സി​നു മു​ന്നി​ലൂ​ടെ രാ​ത്രി എ​ട്ടി​ന് എ​ത്തി​ച്ചേ​രു​ന്നു. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ. ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്‍​കും.


മ​ദ്യ​വി​രു​ദ്ധ സ​മി​തി വ​ര്‍​ക്കിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ബെ​ല്‍​ഫി​ന്‍ കോ​പ്പു​ള്ളി, ക​ണ്‍​വീ​ന​ര്‍ ജോ​ബി പ​ള്ളാ​യി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ സൈ​മ​ണ്‍ കാ​ട്ടൂ​ക്കാ​ര​ന്‍, പ്ര​സി​ഡ​ന്‍റ് ബാ​ബു ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി സെ​ലി​ന്‍ ജോ​ളി, ട്ര​ഷ​റ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Tags : nattu vishashesham SFO's Christmas Carol

Recent News

Corehub Up