x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രു​ന്നും പ​രി​ശോ​ധ​നാ സാ​മ​ഗ്രി​ക​ളു​മി​ല്ല; രോ​ഗി​ക​ള്‍ ദു​രി​ത​ത്തി​ല്‍

വെബ് ഡെസ്ക്
Published: September 29, 2026 12:47 AM IST | Updated: September 29, 2026 12:47 AM IST

പ്രതീകാത്മക ചിത്രം

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മ​രു​ന്നു​ക​ളു​ടെ​യും പ​രി​ശോ​ധ​നാ സാ​മ​ഗ്രി​ക​ളു​ടെ​യും രൂ​ക്ഷ​മാ​യ ക്ഷാ​മം രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു. ആ​ശു​പ​ത്രി ഫാ​ര്‍​മ​സി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് മ​രു​ന്നി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ദി​നം​പ്ര​തി എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട രോ​ഗി​ക​ളാ​ണ് വ​ന്‍ തു​ക ന​ല്‍​കി പു​റ​ത്തു​നി​ന്ന് മ​രു​ന്നു​ക​ളും സേ​വ​ന​ങ്ങ​ളും വാ​ങ്ങേ​ണ്ട ദു​ര​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.

അ​ര്‍​ബു​ദ ചി​കി​ത്സ​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി വേ​ണ്ട കാ​ര്‍​ബോ​പ്ലാ​റ്റി​ന്‍, ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള മ​രു​ന്നു​ക​ള്‍, പ്ര​ധാ​ന ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ള്‍, ഇ​ന്‍​ജ​ക്‌​ഷ​നു​ക​ള്‍ എ​ന്നി​വ​യൊ​ന്നും നി​ല​വി​ല്‍ ഫാ​ര്‍​മ​സി​യി​ല്‍ ല​ഭ്യ​മ​ല്ല. ഇ​തി​ല്‍ പ​ല മ​രു​ന്നു​ക​ളും ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി സ്റ്റോ​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം. പ്ര​തി​മാ​സം ശ​രാ​ശ​രി ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ മ​രു​ന്നു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​രു​ന്ന ആ​ശു​പ​ത്രി​യി​ലാ​ണ് ഈ ​പ്ര​തി​സ​ന്ധി. നീ​ണ്ട വ​രി​നി​ന്ന് ടോ​ക്ക​ണെ​ടു​ത്ത് ഡോ​ക്ട​റെ കാ​ണു​ന്ന രോ​ഗി​ക​ള്‍​ക്ക് മ​രു​ന്ന് സ്റ്റോ​ക്കി​ല്ല, പു​റ​ത്തു​നി​ന്നും വാ​ങ്ങ​ണം എ​ന്ന മ​റു​പ​ടി​യാ​ണ് ഫാ​ര്‍​മ​സി​യി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന​ത്. മ​രു​ന്നു​ക​ളു​ടെ സ്റ്റോ​ക്ക് തീ​രു​ന്ന​തി​ന് മു​മ്പ് ത​ന്നെ പ​ര്‍​ച്ചേ​സ് ഓ​ര്‍​ഡ​ര്‍ ന​ല്‍​കാ​റു​ണ്ടെ​ങ്കി​ലും സ​മ​യ​ത്ത് മ​രു​ന്ന് എ​ത്തു​ന്നി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.

സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച വി​ല​യേ​ക്കാ​ള്‍ ഉ​യ​ര്‍​ന്ന തു​ക​യു​ടെ ക്വ​ട്ടേ​ഷ​ന്‍ ല​ഭി​ക്കു​മ്പോ​ള്‍ വീ​ണ്ടും ടെ​ൻ​ഡ​ര്‍ വി​ളി​ക്കേ​ണ്ടി വ​രു​ന്ന​താ​ണ് വി​ത​ര​ണം വൈ​കാ​ന്‍ കാ​ര​ണം. മ​രു​ന്നു​ക​ള്‍​ക്ക് പു​റ​മെ എ​ക്‌​സ്‌​റെ ഫി​ലി​മു​ക​ള്‍​ക്കും രോ​ഗ​നി​ര്‍​ണ​യ​ത്തി​നാ​വ​ശ്യ​മാ​യ റീ​യേ​ജ​ന്‍റു​ക​ള്‍​ക്കും ക​ടു​ത്ത ക്ഷാ​മ​മു​ണ്ട്. 2021-ല്‍ ​ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് വൈ​റ​സ് രോ​ഗ​നി​ര്‍​ണ​യ​ത്തി​നാ​യി സ്ഥാ​പി​ച്ച വി​പു​ല​മാ​യ പ​രി​ശോ​ധ​നാ സം​വി​ധാ​നം റീ​യേ​ജ​ന്‍റു​ക​ളു​ടെ അ​ഭാ​വം മൂ​ലം കൃ​ത്യ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. ആ​ശു​പ​ത്രി​യി​ല്‍ ഏ​ക​ദേ​ശം 500 രൂ​പ​യ്ക്ക് ചെ​യ്യാ​നാ​കു​ന്ന ലാ​ബ് പ​രി​ശോ​ധ​ന​ക​ള്‍​ക്ക് സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ 1500 രൂ​പ​വ​രെ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന​ത് പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്ക് ഇ​ര​ട്ടി പ്ര​ഹ​ര​മാ​കു​ക​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up