x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​ങ്ങ​ള്‍ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 29, 2026 03:37 AM IST | Updated: August 29, 2026 03:37 AM IST

മു​ഹ​മ്മ​ദ് ഫാ​സി​ൽ, മു​ഹ​മ്മ​ദ് ഷി​ഹാ​ല്‍

അ​മ്പ​തി​ല​ധി​കം കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍

കോഴി​ക്കോ​ട്: ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​ങ്ങ​ള്‍ പി​ടി​യി​ൽ. ക​ല്ലാ​യി ച​ക്കുംക​ട​വ് സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ അ​മ്പ​ല​താ​ഴം എം.​പി. വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫാ​സി​ല്‍ (24) എം.​പി.​മു​ഹ​മ്മ​ദ് ഷി​ഹാ​ല്‍ (26 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ഫാ​സി​ലി​ന് കോ​ഴി​ക്കോ​ട് ടൌ​ണ്‍, ക​സ​ബ, വെ​ള്ള​യി​ല്‍, ഫ​റോ​ക്ക്, ചെ​മ്മ​ങ്ങാ​ട്, പ​ന്നി​യ​ങ്ക​ര, മാ​വൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​തി​നും ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി വ​ന്ന യു​വാ​വി​നെ അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നും ക​ല്ലാ​യി റെ​യി​ല്‍​വേ പാ​ല​ത്തി​ന് താ​ഴെ വെ​ച്ച് ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി 5000 രൂ​പ ക​വ​ര്‍​ച്ച ചെ​യ്ത​തി​നും ഉ​ള്‍​പ്പെ​ടെ ഇ​രു​പ​തോ​ളം കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ഷി​ഹാ​ലി​ന് കൊ​യി​ലാ​ണ്ടി, വ​ട​ക​ര, കോ​ട്ട​ക്ക​ല്‍, അ​രീ​ക്കോ​ട്, മെ​ഡി​ക്ക​ല്‍ കോ​ള​ജ്, ഫ​റോ​ക്ക് , ചേ​വാ​യൂ​ര്‍, എ​ല​ത്തൂ​ര്‍, മാ​റാ​ട്, പ​ന്തീ​ര​ങ്കാ​വ്, ന​ല്ല​ളം, മാ​വൂ​ര്‍, ക​സ​ബ, ന​ട​ക്കാ​വ്, പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​യി​ലാ​ണ്ടി ഗ​ൾ​ഫ് ബ​സാ​റി​ലു​ള്ള മൊ​ബൈ​ല്‍ ക​ട​യി​ൽനി​ന്നും എ​ട്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും ര​ണ്ട് സ്മാ​ർ​ട്ട് വാ​ച്ചു​ക​ളും മോ​ഷ​ണം ന​ട​ത്തി​യ​തി​നും അ​ര​ക്കി​ണ​റി​ലു​ള്ള അ​മ്പ​ല​ത്തി​നു പു​റ​ത്തു​ള്ള ഭ​ണ്ഡാ​രം ക​മ്പി​പ്പാ​ര കൊ​ണ്ട് കു​ത്തി പൊ​ളി​ച്ച് പ​ണം മോ​ഷ​ണം ന​ട​ത്തി​യ​തി​നും പ​ന്തീ​രാ​ങ്കാ​വ് ലാ​ന്‍റ് മാ​ർ​ക്ക് ബി​ൽ​ഡിം​ഗി​ന് മു​ൻ​വ​ശം പാ​ർ​ക്ക് ചെ​യ്ത് ലോ​റി ക്യാ​ബി​നി​ൽ നി​ന്നും 55000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും മോ​ഷ​ണം ന​ട​ത്തി​യ​തും ഉ​ള്‍​പ്പെ​ടെ 32 കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ടു​പേ​രും ഒ​രു​മി​ച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് അ​തി​ക്ര​മ​ങ്ങ​ള്‍ പ്ലാ​ന്‍ ചെ​യ്യാ​റു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ ര​ണ്ടു​പേ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍​ക്ക് തെ​ളി​വു​ല​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

 

Tags : Nattuvishesham DistrictNews DeepikaNews aught

Recent News

Corehub Up