സില്‍വര്‍ ജൂബിലി സമ്മേളനം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കരിമണ്ണൂര്‍: നവജ്യോതി കലാസാംസ്കാരിക വേദിയുടെ സില്‍വര്‍ ജൂബിലി സമ്മേളനം ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോയ് തോമസ് അധ്യക്ഷത വഹിച്ചു. എം.ജെ ജോസ്, എന്‍.എ ജയിംസ്, പി.വി. ജയിംസ്, പി.എം. ഐസക്ക് എന്നിവരെ യോഗത്തില്‍ ആദരിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കര്‍, ഡയറക്ടറി പ്രകാശനം ചെയ്തു.
കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സ് ജോണ്‍, സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കൊച്ചുപറമ്പില്‍, പഞ്ചായത്ത് മെംബര്‍ ജാസ്മി സോജന്, എം.ജെ ജോസ്, ജോയ് ജോസഫ്, പി.എന്‍. മുരളീധരന് നായര്‍, എന്‍.സി. ജോസഫ്, മാത്യൂസ് തോമസ്, എന്‍. സൈലേഷ് എന്നിവര്‍ പ്രസംഗിച്ചു.