x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തി​മു​ന​യി​ൽ വി​വ​സ്‌​ത്ര​രാ​ക്കി ക​വ​ർ​ച്ച ആ​റു​പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 20, 2026 02:28 AM IST | Updated: September 20, 2026 02:28 AM IST

കൊ​ച്ചി: ന​ഗ​ര​മ​ധ്യ​ത്തി​ലെ വീ​ട്ടി​ൽ ക​ത്തി​മു​ന​യി​ൽ മൂ​ന്ന്‌ സ്‌​ത്രീ​ക​ളെ വി​വ​സ്‌​ത്ര​രാ​ക്കി ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ ആ​റു​പേ​ർ അ​റ​സ്റ്റി​ലായി. മൂ​ന്നു മ​ല​യാ​ളി​ക​ളും മൂ​ന്ന്‌ ഉ​ത്ത​രേ​ന്ത്യ​ൻ സ്വ​ദേ​ശി​ക​ളു​മാ​ണ് പാ​ലാ​രി​വ​ട്ടം പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മ​ല​യാ​ളി​യാ​യ ഒ​രാ​ൾ കൂ​ടി പ്ര​തി​യാ​ണ്. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. പ്ര​തി​ക​ളു​മാ​യി പൊ​ലി​സ്‌ അ​ടു​ത്ത ദി​വ​സം തി​രി​ച്ച​റി​യ​ൽ പ​രേ​ഡ്‌ ന​ട​ത്തും. പ്ര​തി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പൊ​ലി​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ആ​റും ഏ​ഴും പ്ര​തി​ക​ൾ ചേ​ർ​ന്നാ​ണ് ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്‌​ത​തെ​ന്ന്‌ പാ​ലാ​രി​വ​ട്ടം പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ മ​ൻ​ജി​ത്ത് ലാ​ൽ പ​റ​ഞ്ഞു. മ​ല​യാ​ളി​ക​ൾ അ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ക​വ​ർ​ച്ച ന​ട​ത്താ​ൻ ഇ​വ​ർ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

പാ​ലാ​രി​വ​ട്ടം സം​സ്‌​കാ​ര ജം​ഗ്ഷ​നു സ​മീ​പം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇതരസം സ്ഥാന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ച വാ​ട​ക​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ​ണ​വും മൊ​ബൈ​ൽ​ഫോ​ണു​ക​ളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന​ത്‌. ക​വ​ർ​ച്ച​യ്ക്കി​ടെ അ​ക്ര​മി​ക​ൾ മൂ​ന്നു സ്‌​ത്രീ​ക​ളു​ടെ വ​സ്‌​ത്രം ബ​ല​മാ​യി അ​ഴി​ച്ച്‌ സ്വ​ർ​ണ​മാ​ല​യും ക​മ്മ​ലും കൈ​വ​ശ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​ക​ളി​ൽ നി​ന്ന്‌ ഏ​ക​ദേ​ശം 3,05,000 രൂ​പ വി​ല​വ​രു​ന്ന 10 മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ടു​ത്തു. മോ​ഷ്ടി​ക്ക​പ്പെ​ട്ട 1,20,000 രൂ​പ​യി​ൽ കു​റ​ച്ച്‌ പ​ണ​വും വീ​ണ്ടെ​ടു​ത്തു. 10 മൊ​ബൈ​ൽ ഫോ​ണു​ക​ളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും 1,20,000 രൂ​പ​യു​മാ​ണ് മോ​ഷ്ടി​ച്ച​ത്‌. സം​ഭ​വം ആ​രോ​ടെ​ങ്കി​ലും വെ​ളി​പ്പെ​ടു​ത്തി​യാ​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് പ്ര​തി​ക​ൾ ഇ​ര​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

പി​ടി​യി​ലാ​യ അ​ഞ്ചു​പേ​രു​ടെ പേ​രി​ൽ ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ട്‌. അ​ഞ്ച് പ്ര​തി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മാ​ണ് ആ​ദ്യം അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. തു​ട​ർ​ന്ന് കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ആ​സൂ​ത്ര​ണ​ത്തി​ലും ഗൂ​ഢാ​ലോ​ച​ന​യി​ലും പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ ഉ​ത്ത​രേ​ന്ത്യ​ൻ സ്വ​ദേ​ശി​യെ​യും മ​ല​യാ​ളി​യെ​യും പ്ര​തി​ക​ളാ​ക്കു​ക​യാ​യി​രു​ന്നു. ക​വ​ർ​ച്ച​യ്‌​ക്ക്‌ ശേ​ഷം പ്ര​തി​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പി​രി​ഞ്ഞു​പോ​യി. കോ​ട്ട​യം, പാ​ല​ക്കാ​ട്, കൊ​ല്ലം എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പൊ​ലി​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. പ്ര​തി​ക​ളി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​സ​മി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും ക​ണ്ടെ​ത്തി.

ക​വ​ർ​ച്ച​യി​ലേ​ക്ക് ന​യി​ച്ച​ത് സാ​മ്പ​ത്തി​ക ത​ർ​ക്കം

 

ആ​റും ഏ​ഴും പ്ര​തി​ക​ളും ക​വ​ർ​ച്ച​യ്‌​ക്ക്‌ ഇ​ര​യാ​യ​വ​രും ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ മ​സാ​ജ്‌ പാ​ർ​ല​റു​ക​ൾ ന​ട​ത്തി​യി​രു​ന്നു. എ​ട്ടു മാ​സം മു​ന്പ് ഇ​വ​ർ​ക്കി​ട​യി​ൽ ഏ​ക​ദേ​ശം ര​ണ്ട്‌ ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ർ​ക്ക​മു​ണ്ടാ​യി.

ക​വ​ർ​ച്ച​യ്‌​ക്ക്‌ ഇ​ര​യാ​യ​വ​രി​ൽ ചി​ല​ർ പാ​ലാ​രി​വ​ട്ടം പൈ​പ്പ്‌​ലൈ​ൻ റോ​ഡി​ൽ വീ​ണ്ടും നി​യ​മ​വി​രു​ദ്ധ മ​സാ​ജ്‌ പാ​ർ​ല​ർ ആ​രം​ഭി​ച്ചു. ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള തു​ക കി​ട്ടാ​നാ​യി ആ​റും ഏ​ഴും പ്ര​തി​ക​ൾ ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്‌​തു. തു​ട​ർ​ന്ന്‌ അ​ഞ്ചം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ക​വ​ർ​ച്ച ന​ട​ത്താ​ൻ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up