x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ വെ​ള്ള​ത്തി​ല്‍ വീ​ണ ആ​റു​വ​യ​സു​കാ​ര​ന്‍ ര​ക്ഷ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: August 2, 2026 11:46 PM IST | Updated: August 2, 2026 11:46 PM IST

കു​ഞ്ഞു​മാ​യി വെ​ള്ളം ക​യ​റി​യ വീ​ട്ടി​ല്‍​നി​ന്നും മാറുന്ന ദമ്പതികൾ

കു​ള​ത്തൂ​പ്പു​ഴ: വീ​ട്ടി​ല്‍ വെ​ള്ളം ക​യ​റി​യ​ത​റി​ഞ്ഞ് ര​ക്ഷപ്പെ​ടു​ന്ന​തി​നി​ടെ ആ​റ് വ​യ​സു​കാ​ര​ന്‍ വെള്ളത്തിലേക്ക് വ​ഴു​തി​വീ​ണു.കു​ള​ത്തൂപ്പു​ഴ ചോ​ഴി​യ​ക്കോ​ട് മി​ല്‍​പ്പാ​ലം അ​ഭി​ന​വ് വി​ലാ​സ​ത്തി​ല്‍ നി​തി​ന്‍-​രേ​ഷ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് കു​ടും​ബം ഒ​ന്നാ​കെ ര​ക്ഷ​പ്പെ​ടു​ന്ന തി​നി​ടെ വെ​ള്ള​ത്തി​ല്‍ വീ​ണ​ത്.

കഴിഞ്ഞ ദിവസം രാ​ത്രി 11ഓ​ടെ വീ​ട്ടി​ല്‍ അ​ടു​ക്ക​ള ഭാ​ഗ​ത്ത് അ​ടു​ക്കി​വെ​ച്ച പാ​ത്ര​ങ്ങ​ള്‍ മ​റി​യു​ന്ന ശ​ബ്ദം കേ​ട്ട് രേ​ഷ്മ ഉ​ണ​ര്‍​ന്ന​പ്പോ​ഴാ​ണ് അ​ടു​ക്ക​ള വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​ത​റി​യു​ന്ന​ത്. ഉ​ട​ന്‍ കു​ഞ്ഞി​നേ​യും എ​ടു​ത്ത് മു​റ്റ​ത്തേ​ക്കി​റ​ങ്ങി.

ഇ​തി​നി​ടെ വീ​ടി​ന് ചു​റ്റും വെ​ള്ളം ഉ​യ​രു​വാ​ന്‍ തു​ട​ങ്ങി ഓ​ടു​ന്ന​തി​നി​ട​യി​ല്‍ കൈ​വി​ട്ട് വെ​ള്ള​ത്തി​ല്‍ വീ​ണ കു​ഞ്ഞി​നെ വാ​രി​യെ​ടു​ത്ത് അ​യ​ല്‍ വീ​ട്ടി​ല്‍ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. കൂ​രി​രു​ട്ടി​ല്‍ ത​ല​നാ​രി​ഴയ്​ക്കാ​ണ് കു​ഞ്ഞ് ര​ക്ഷ​പ്പെ​ട്ട​ത്.സ​മീ​പ​ത്തെ കു​ള​ത്തൂ​പ്പു​ഴ ക​ര​ക​വി​ഞ്ഞെ​ത്തി​യ​താ​ണ് ഇ​വ​രു​ടെ വീ​ട്ടി​ല്‍ വെ​ള്ളം ക​യ​റാ​നി​ട​യാ​യ​ത്.

 

Tags : NattuVishasham DistrictNews

Recent News

Corehub Up