x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റി​ലും മ​ഴ​യി​ലും പ​ട​വ​ലം​പ​ന്ത​ൽ ത​ക​ർ​ന്നു: ക​ർ​ഷ​ക​നു ര​ണ്ടു​ല​ക്ഷം​ രൂ​പ​യു​ടെ ന​ഷ്ടം


Published: July 10, 2026 12:43 AM IST | Updated: July 10, 2026 12:43 AM IST

നെ​ന്മാ​റ: ക​ന​ത്ത മ​ഴ​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും നെ​ന്മാ​റ ഇ​ല​ന്ത​കു​ള​മ്പ് സ്വ​ദേ​ശി​യാ​യ സ​ഹ​ദേ​വ​ന്‍റെ പ​ട​വ​ലം കൃ​ഷി​യി​ട​ത്തി​ലെ പ​ന്ത​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​വീ​ണു.
ഒ​രേ​ക്ക​റി​ല​ധി​കം വി​സ്തൃ​തി​യി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ലെ പ​ന്ത​ൽ നി​ലം​പൊ​ത്തി​യ​തോ​ടെ ക​ർ​ഷ​ക​ന് ഏ​ക​ദേ​ശം ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി കൃ​ഷി​വ​കു​പ്പ് പ്രാ​ഥ​മി​ക​മാ​യി വി​ല​യി​രു​ത്തി.

സ​ഹ​ദേ​വ​ൻ സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രേ​ക്ക​ർ 10 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പ​ട​വ​ലം കൃ​ഷി ചെ​യ്തി​രു​ന്ന​ത്. മി​ക​ച്ച രീ​തി​യി​ൽ വ​ള​ർ​ന്ന് വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചി​രു​ന്ന കൃ​ഷി​യി​ട​ത്തി​ൽ ഒ​രു​ത​വ​ണ മാ​ത്ര​മാ​ണ് പ​ട​വ​ലം പ​റി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഒ​രു സീ​സ​ണി​ൽ സാ​ധാ​ര​ണ​യാ​യി 15 മു​ത​ൽ 20 ത​വ​ണ വ​രെ വി​ള​വെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന കൃ​ഷി​യാ​ണി​ത്. എ​ന്നാ​ൽ ആ​ദ്യ വി​ള​വെ​ടു​പ്പി​ന് പി​ന്നാ​ലെ​ത​ന്നെ പ​ന്ത​ൽ ത​ക​ർ​ന്നു​വീ​ണ​തോ​ടെ തു​ട​ർ​ന്നു​ള്ള മു​ഴു​വ​ൻ വി​ള​വെ​ടു​പ്പും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

ശ​ക്ത​മാ​യ കാ​റ്റി​ൽ പ​ന്ത​ലി​ന്‍റെ തൂ​ണു​ക​ളും ക​മ്പി​ക​ളും ത​ക​ർ​ന്നു​വീ​ണ് വ​ള്ളി​ക​ൾ നി​ല​ത്തേ​ക്ക് പ​തി​ച്ച​തോ​ടെ കാ​യ്ക​ൾ​ക്കും ചെ​ടി​ക​ൾ​ക്കും വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.
പ​ന്ത​ൽ പു​ന​ർ​നി​ർ​മി​ക്കാ​നും കൃ​ഷി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും വ​ലി​യ ചെ​ല​വ് വേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ൻ. വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് എ​ടു​ത്തി​രു​ന്നി​ല്ലെ​ന്ന​ത് ക​ർ​ഷ​ക​ന് കൂ​ടു​ത​ൽ തി​രി​ച്ച​ടി​യാ​യി.

പ്ര​കൃ​തി​ദു​ര​ന്ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ന​ഷ്ട​ത്തി​ന് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കാ​ത്ത​തി​നാ​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത മു​ഴു​വ​ൻ ക​ർ​ഷ​ക​ൻ ത​ന്നെ ഏ​റ്റെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കൃ​ഷി ഓ​ഫി​സ​ർ എ​സ്. കൃ​ഷ്ണ​യും അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫി​സ​ർ സി. ​സ​ന്തോ​ഷും സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ നേ​രി​ൽ വി​ല​യി​രു​ത്തി. അ​ർ​ഹ​മാ​യ സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up