x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂ​പ്പു​ഴ എം​ആ​ർ​എ​സ് സ്കൂ​ളി​ൽ എ​സ്പി​സി പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ന്നു

വെബ് ഡെസ്ക്
Published: October 26, 2026 04:54 AM IST | Updated: October 26, 2026 04:54 AM IST

കു​ള​ത്തൂ​പ്പു​ഴ എംആ​ർഎ​സ് സ്കൂ​ളി​ൽ ന​ട​ന്ന എ​സ്പിസി പാ​സിംഗ് ഔ​ട്ട് പ​രേ​ഡി​ൽ തെ​ന്മ​ല സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌ടർ എ​ൻ.സു​നീ​ഷ് സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ന്നു.

കു​ള​ത്തൂ​പ്പു​ഴ: ചോ​ഴി​യ​ക്കോ​ട് അ​രി​പ്പ ഗ​വ​. മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യൽ സ്കൂ​ളി​ൽ എ​സ്പി​സി 2024- 2026 ബാ​ച്ചി​ന്‍റെ പാ​സ്റ്റിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ന്നു.

പ​രി​ശി​ല​നം പൂ​ർ​ത്തി​യാ​ക്കി​യ കേ​ഡ​റ്റു​ക​ളാ​ണ് പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. ര​ണ്ട് വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് അ​ടൂ​ർ കെ​എ​പി ബ​റ്റാ​ലി​യ​ൻ (മൂ​ന്ന്) ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്‌ടർ ആ​ർ.എ​ൽ. വി​ഷ്ണു നേ​തൃ​ത്വം ന​ൽ​കി.

പ​രേ​ഡി​ൽ തെ​ന്മ​ല സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌ടർ എ​ൻ. സു​നീ​ഷ് സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. മി​ക​ച്ച ഔ​ട്ട്ഡോ​ർ കേ​ഡ​റ്റാ​യി പി.​എ​സ്. പ്രി​ൻ​സും ഇ​ൻ​ഡോ​ർ കേ​ഡ​റ്റാ​യി ആ​ർ.​എ​സ്. മി​ഥു കൃ​ഷ്ണ​യും ഓ​ൾ റൗ​ണ്ട​ർ കേ​ഡ​റ്റാ​യി എ​ച്ച്. ആ​ദി​ത്യ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കു​ള​ത്തൂ​പ്പു​ഴ എ​സ്ഐ ആ​ർ. ബി​ൻ​സി കേ​ഡ​റ്റു​ക​ൾ​ക്ക് പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബ ബീ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റീ​ന ഷാ​ജ​ഹാ​ൻ, വാ​ർ​ഡ് മെ​മ്പ​ർ ഷ​ഫീ​ക്ക് ചോ​ഴി​യ​ക്കോ​ട്, കൊ​ല്ലം റൂ​റ​ൽ എഡിഎ​ൻ​ഒ കെ.​എ​സ്. വി​ജ​യ​കു​മാ​ർ, എ​സ്പി​ജി എഡി​എ​ൻഒ എ​സ്. ലാ​ലു, സി​പി​ഒ എ​സ്. അ​നൂ​പ് കു​മാ​ർ, സീ​നി​യ​ർ സൂ​പ്ര​ണ്ട്. വി. ​വി​ജു​കു​മാ​ർ, പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ആ​ർ. രാ​ജേ​ഷ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്. ബി​നു​കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി. എ. ​അ​നീ​സ്, സി​പി​ഒ​മാ​രാ​യ സ്റ്റാ​ലി​ൻ വി​നോ​രാ​ജ്, ആ​ർ. സ​ന്തോ​ഷ്, പിടിഎ ​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

Tags :

Recent News

Corehub Up