കായികദിനാചരണ പരിപാടികള്‍ പഴകുളം മധു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ചുങ്കപ്പാറ: വിദ്യാര്‍ഥികളില്‍ കായിക മികവും അച്ചടക്കവും കൂട്ടായ്മയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ, ചുങ്കപ്പാറ ക്രിസ്തുരാജ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ അത്ലോസ് സ്പോര്‍ട്സ് ഡേ സംഘടിപ്പിച്ചു.
തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു. പഴകുളം മധു എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ശ്രീദേവി ദീപശിഖ തെളിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജി. സതീഷ് ബാബു വിദ്യാര്‍ഥികള്‍ക്ക് ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂള്‍ മാനേജര്‍ ഫാ. എബി വടക്കുംതല, ഫാ. ചെറിയാന് താഴമണ്‍, റേച്ചല്‍ ജോസഫ്, ഗ്രാമപഞ്ചായത്തംഗം സുജിത് ജോസഫ്, സ്റ്റാഫ് സെക്രട്ടറി ഷീബ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ പ്രിന്‍സിപ്പൽ പി.സി. ജോളി പരിപാടിക്ക് നേതൃത്വം നല്കി. സ്കൂള്‍ ലീഡര്‍മാരുടെയും ഹൗസ് ക്യാപ്റ്റന്മാരുടെയും നേതൃത്വത്തില്‍ മാര്‍ച്ച് പാസ്റ്റ് നടന്നു.വിവിധ കായിക മത്സരങ്ങളില്‍ വിദ്യാര്‍ഥികള്‍ ആവേശപൂര്‍വം പങ്കെടുത്തു.