x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: August 29, 2026 02:38 AM IST | Updated: August 29, 2026 02:38 AM IST

ശ്രീനാരായണ ഗു​രു​ദേ​വ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം മ​ല​പ്പു​റം യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച ഘോ​ഷ​യാ​ത്ര.

മ​ല​പ്പു​റം: ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​ൻ​ഡി​പി യോ​ഗം മ​ല​പ്പു​റം യൂ​ണി​യ​ൻ ഘോ​ഷ​യാ​ത്ര ന​ട​ത്തി. മു​ത്തു​ക്കു​ട​ക​ളു​ടെ​യും വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ വ​ർ​ണ​ശ​ന്പ​ള​മാ​യ ഘോ​ഷ​യാ​ത്ര​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.
മാ​ന​വ മോ​ച​ന​ത്തി​ന്‍റെ മാ​ർ​ഗ​ത്തി​ൽ വി​പ്ല​വ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച ഇ​ന്ത്യ അ​ട​ക്ക​മു​ള്ള ലോ​ക​ത്ത് നി​ശ​ബ്ദ വി​പ്ല​വ​ത്തി​ലൂ​ടെ അ​ക്ര​മ​ര​ഹി​ത​മാ​യി സാ​മൂ​ഹി​ക പ​രി​വ​ർ​ത്ത​നം സാ​ധ്യ​മാ​ണെ​ന്ന് തെ​ളി​യി​ച്ച മ​ഹാ​വി​പ്ല​വ​കാ​രി ആ​യി​രു​ന്നു ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ൻ എ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എം. രാ​ജ​ൻ മ​ഞ്ചേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ദാ​സ​ൻ കോ​ട്ട​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സു​ബ്ര​ഹ്മ​ണ്യ​ൻ ചു​ങ്ക​പ്പ​ള്ളി പ്ര​സം​ഗി​ച്ചു. യൂ​ത്ത്മൂ​വ്മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് ബി​ജേ​ഷ് അ​ധി​കാ​ര​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി മ​ച്ചി​ങ്ങ​ൽ, പ്ര​ശോ​ഭ് ക​രി​ങ്ക​പ്പാ​റ, കെ.​പി. ജി​നേ​ഷ് ചേ​ങ്ങോ​ട്ടൂ​ർ, വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് വ​സു​മ​തി മ​ണ്ണി​ൽത്തൊ​ടി, സെ​ക്ര​ട്ട​റി ര​ജി​ത മ​ച്ചി​ങ്ങ​ൽ എ​ന്നി​വ​ർ ഘോ​ഷ​യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഘോ​ഷ​യാ​ത്ര​യും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടും സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ മ​ന്ദി​ര​ത്തി​ൽ നി​ന്ന് തു​ട​ങ്ങി ശ്രീ​നാ​രാ​യ​ണ ന​ഗ​റി​ൽ സ​മാ​പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വാ​സു കോ​ത​റാ​യി​ൽ ,ഡോ. ​എ. മ​നോ​ജ്കു​മാ​ർ, അ​യ​നി​ക്ക​ൽ ശ​ശി, ഇ.​ രാ​ജേ​ഷ്, എം.​കെ. സു​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ സു​മേ​ഷ് സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews celebrated

Recent News

Corehub Up