ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന ശ്രീരാമപട്ടാഭിഷേകം കഥകളി.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ശ്രീരാമപട്ടാഭിഷേകം കഥകളിവഴിപാട് ഏറെ ഭക്തജനങ്ങളെ ആകര്‍ഷിച്ചു.
പ്രഫ. ലക്ഷ്മണന് നായര്‍ക്കുവേണ്ടി ഭാര്യ സാവിത്രി ലക്ഷ്മണന്, മക്കള്‍ ബാലമുരളി, അപര്‍ണ, മരുമക്കള്‍ ലക്ഷ്മി, രഞ്ജിത്, പേരക്കുട്ടികള്‍ അര്ജുന്, അദ്വൈത് , അജിത്, ആര്‍ദ്രലക്ഷ്മി, എന്നിവര്‍ ചേര്‍ന്നാണ് വഴിപാട് സമര്‍പ്പിച്ചത്. പേരക്കുട്ടി അജിത്തിന്റെ അരങ്ങേറ്റവും ഉണ്ടായി.
കലാനിലയം ഗോപി (ശ്രീരാമന് ), കലാനിലയം രാഘവന് (ഭരതന്), കലാമണ്ഡലം ഹരിദാസന് (വിഭീഷണന്), കലാമണ്ഡലം അരുണ്‍ രാജു (സീത), കലാനിലയം കരുണാകരക്കുറുപ്പ് (ഭരദ്വാജന് , വസിഷ്ഠന്), കലാനിലയം വിനോദ് ( ഹനുമാന് ) തുടങ്ങിയവരും സര്‍വ്വതോഭദ്രത്തിലെ കലാകാരന്മാരുമാണ് വേഷമണിഞ്ഞത്.
കലാനിലയം രാജേന്ദ്രനും കലാനിലയം ബാബുവും സംഗീതവും കലാനിലയം പ്രകാശനും കലാനിലയം സന്തോഷും മദ്ദളവും കലാനിലയം ദീപക്, കലാനിലയം വിനായകന് എന്നിവര്‍ ചെണ്ടയും കൈകാര്യം ചെയ്തു.
കൂടല്‍മാണിക്യം ദേവസ്വം കമ്മിറ്റി ചെയര്മാന് അഡ്വ. സി. കെ. ഗോപി അനുമോദിച്ചു.