വിവിധ സംഘടനകളുടെ നേതൃത്വത്തില് നടത്തിയ പ്രതിഷേധം.
പുല്പ്പള്ളി: ലോണ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പുല്പ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില് ശ്രീറാം ഫിനാന്സിന്റെ പുല്പ്പള്ളി ബ്രാഞ്ചിലേക്ക് മാര്ച്ച് നടത്തി.
ഒരാഴ്ചയ്ക്കുള്ളില് വിഷയത്തിന് പരിഹാരം കാണുമെന്ന ഉറപ്പില് സമരം അവസാനിപ്പിച്ചു. സമരം ഡിവൈഎഫ്ഐ പുല്പ്പള്ളി ബ്ലോക്ക് സെക്രട്ടറി അജിത് കെ. ഗോപാല് ഉദ്ഘാടനം ചെയ്തു. എ.എസ്. സുജില് അധ്യക്ഷത വഹിച്ചു. സി.ആര്. വിഷ്ണു, അരുണ് വി. പുരുഷോത്തമന്, അരുണ് തമ്പി, രജിന് കുമാര്, എന്.വി. അനീഷ്, വിഷ്ണു സജി എന്നിവര് പ്രസംഗിച്ചു.
മാനന്തവാടി: ഇടപാടുകാര് അറിയാതെ വായ്പയെടുത്ത സംഭവം പുറത്തായതോടെ മാനന്തവാടി ശ്രീറാം ഫിനാന്സില് പ്രതിഷേധം. തങ്ങളറിയാതെ തങ്ങളുടെ പേരില് വായ്പയെടുത്തതറിഞ്ഞ് ആശങ്കയിലായവരും ബിജെപി, യുവമോര്ച്ച, സിപിഎം, ഡിവൈഎഫ്ഐ പ്രവര്ത്തകരുമാണ് പ്രതിഷേധവുമായെത്തിയത്.
പ്രതിഷേധത്തെ തുടര്ന്ന് ഒരാഴ്ചയ്ക്കകം പ്രശ്നങ്ങള് പരിഹരിക്കുമെന്ന് ശ്രീറാം ഫിനാന്സ് അധികൃതര് പറഞ്ഞു. ബിജെപി, യുവമോര്ച്ച പ്രവര്ത്തകര് നടത്തിയ പ്രതിഷേധത്തിനു സി. അഖില് പ്രേം, പുനത്തില് രാജന് അഖില് കേളോത്ത്, കെ. ജയേന്ദ്രന്, ദിലീപ് കണിയാരം, രൂപേഷ് പിലാക്കാവ്, പി.ജി. രാഗില്, കെ.എസ്. ശ്രീജിത്ത് എന്നിവരും സിപിഎം, ഡിവൈഎഫ്ഐ പ്രവര്ത്തകര് നടത്തിയ പ്രതിഷേധത്തിനു എന്.ജെ. ഷജിത്ത്, വി.ബി. ബബീഷ്, എ.കെ. റൈഷാദ്, പി. ഹരീഷ്, പി.ബി. തുടങ്ങിയവരും നേതൃത്വം നല്കി. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി പോലീസില് അഞ്ചു പരാതികള് ലഭിച്ചിട്ടുണ്ട്.
Tags : Local News Nattuvishesham Sriram Finance's financial fraud Protested