പാലാ: സുല്‍ത്താന്‍ ബത്തേരിയിൽ നടന്ന 48-ാമത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയ്ക്കുവേണ്ടി മത്സരിച്ച ആംഫിറ്റ് ജിമ്മിലെ അംഗങ്ങള്‍ ജേതാക്കളായി.
എഡ്വിന് ബിജു, ആഞ്ചലോ ആന്റോ പുഴക്കര, ആദിത്യന് അഭിലാഷ്, ഡെല്‍മ ജോര്‍ജ്, ചാണ്ടിച്ചന്‍ തോമസ്, ജോയി തോമസ്, അര്ജുന് കെ. അനില്‍, നെവിന് ജയിംസ്, അനന്ദു രവീന്ദ്രന്, ശോഭന ചന്ദ്രന്, അഞ്ജു സന്തോഷ് എന്നിവര്‍ ചേര്‍ന്ന് 23 മെഡല്‍ നേടി. സബ് ജൂണിയര്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടം എഡ്വിന് ബിജു നേടി. കോച്ച് അനൂപ് പുളിക്കലിന്റെ പരിശീലന മികവിലാണ് ക്ലബ്ബിനു മികച്ച നേട്ടം കൈവരിക്കാനായത്.
Tags : nattu vishesham Amphit Club champions