x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​വൂ​രി​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് ന​ട​പ​ടി​യാ​യി

വെബ് ഡെസ്ക്
Published: September 7, 2026 01:11 AM IST | Updated: September 7, 2026 01:11 AM IST

തു​വൂ​രി​ൽ നി​ല​വി​ലു​ള്ള റെ​യി​ൽ​വേ മേ​ൽ​പാ​ലം.

ക​രു​വാ​ര​ക്കു​ണ്ട്: ഒ​രു നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള തൂ​വൂ​ർ ക​മാ​നം റെ​യി​ൽ​വേ പാ​ലം ഇ​നി ഓ​ർ​മ​യാ​കും. പു​തി​യ മേ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. പ​ദ്ധ​തി​യു​ടെ പ്രൊ​പ്പോ​സ​ൽ, അ​നു​മ​തി, വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്ക​ൽ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ സ​തേ​ണ്‍ റെ​യി​ൽ​വേ​യു​ടെ ചെ​ന്നൈ ഹെ​ഡ് ഓ​ഫി​സി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. പു​തി​യ മേ​ൽ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തൂ​വൂ​ർ പ​ഞ്ചാ​യ​ത്ത് നേ​ര​ത്തേ റെ​യി​ൽ​വേ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. ജ​സീ​ന റെ​യി​ൽ​വേ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​ത്.

കാ​ല​പ്പ​ഴ​ക്ക​ത്തെത്തു​ട​ർ​ന്ന് പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​തി​നാ​ൽ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രേ​സ​മ​യം ഒ​രു വാ​ഹ​ന​ത്തി​നു​മാ​ത്രം ക​ട​ന്നുപോ​കാ​വു​ന്ന ത​ര​ത്തി​ലാ​ണ് നി​ല​വി​ൽ ഗ​താ​ഗ​തം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​തോ​ടെ ക​മാ​നം പാ​ലം വ​ഴി​യു​ള്ള പ്ര​ധാ​ന ഗ​താ​ഗ​ത​വും ച​ര​ക്കു​നീ​ക്ക​വും പ്ര​യാ​സ​ത്തി​ലാ​ണ്. പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് ചെ​റി​യ തോ​തി​ൽ സ്ഥ​ല​മേ​റ്റെ​ടു​പ്പ് വേ​ണ്ടി വ​ന്നേ​ക്കും. ഇ​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​വും വേ​ണ്ടി വ​രും.

ഡി​പി​ആ​റും രൂ​പ​രേ​ഖ​യും ത​യാ​റാ​യാ​ൽ വ​ണ്ടൂ​ർ എം​എ​ൽ​എ​യും റ​വ​ന്യു മ​ന്ത്രി​യു​മാ​യ എ.​പി. അ​നി​ൽ​കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി സ്ഥ​ല​മേ​റ്റെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​മാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. ജ​സീ​ന പ​റ​ഞ്ഞു.

മേ​യ് അ​ഞ്ചി​ന് പ​ഴ​യ മേ​ൽ​പാ​ല​ത്തി​ന്‍റെ അ​രി​കു​ഭാ​ഗം ഇ​ടി​ഞ്ഞുവീ​ണ​തി​നെത്തു​ട​ർ​ന്നാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വേ​റെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. പു​തി​യ മേ​ൽ​പാ​ലം വ​ന്നാ​ൽ മാ​ത്ര​മേ നി​ല​വി​ലെ പാ​ല​ത്തി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നും ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്രാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​വു​ക​യു​ള്ളൂ.

Tags : railway overbridge NattuVishasham DistrictNews

Recent News

Corehub Up