x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ലാ​ശേ​രി​യി​ൽ സോ​ളാ​ർ വേ​ലി സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി

വെബ് ഡെസ്ക്
Published: November 23, 2026 01:52 AM IST | Updated: November 23, 2026 01:52 AM IST

പ്രതീകാത്മക ചിത്രം

നി​ല​മ്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പൊ​ക്കോ​ട് വ​ന​മേ​ഖ​ല​യി​ലെ കാ​ട്ടാ​ന​ക​ളെ പ​ന്തീ​രാ​യി​രം ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ദൗ​ത്യം 10 ദി​വ​സം പി​ന്നി​ട്ടി​ട്ടും ഫ​ലം ക​ണ്ടി​ല്ല. ദൗ​ത്യം ഒ​രു മാ​സം വ​രെ തു​ട​രാ​നും ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വൈ​ലാ​ശേ​രി വ​നാ​തി​ർ​ത്തി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി സോ​ളാ​ർ വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ക്കാ​നും വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി വ​രി​ക​യാ​ണ്.

കാ​ഞ്ഞി​ര​പ്പു​ഴ വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചാ​ത്തും​പു​റാ​യി 2018 തേ​ക്ക് പ്ലാ​ന്‍റേഷ​നി​ൽ പ​ക​ൽ സ​മ​യ​ത്ത് ത​മ്പ​ടി​ക്കു​ന്ന കാ​ട്ടാ​ന​ക​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​ന​പാ​ല​ക​രെ വെ​ട്ടി​ച്ച് വൈ​ലാ​ശേ​രി ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് പൊ​ക്കോ​ട് മേ​ഖ​ല​യി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ഇ​റ​ങ്ങു​ന്ന​ത്. ആ​ന​ക​ളെ ക​ണ്ടെ​ത്താ​ൻ വ​യ​നാ​ട്ടി​ൽനി​ന്ന് ഡ്രോ​ൺ എ​ത്തി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പ​റ​ക്കു​ന്ന​തി​നി​ടെ പ​ക്ഷി​യി​ടി​ച്ച് ത​ക​ർ​ന്ന ഡ്രോ​ൺ കാ​ട്ടാ​ന​യ്ക്ക് മു​ന്നി​ലാ​ണ് വീ​ണ​ത്. വ​യ​നാ​ട്ടി​ൽനി​ന്നു​ള്ള സം​ഘം ഡ്രോ​ണു​മാ​യി അ​ടു​ത്ത ദി​വ​സം വീ​ണ്ടും തി​ര​ച്ചി​ൽ പു​നരാ​രം​ഭി​ക്കും.

നി​ല​മ്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ കെ.​കെ. സു​നി​ൽ കു​മാ​റി​​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ചാ​ത്തും​പു​റാ​യി ഭാ​ഗ​ത്ത് കാ​ഞ്ഞി​ര​പ്പു​ഴ വ​നം സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രും പൊ​ക്കോ​ട് വ​ന​മേ​ഖ​ല​യി​ൽ അ​ക​മ്പാ​ടം വ​നം സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രും തിെര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ 12-നാ​ണ് ഡി​എ​ഫ്ഒ കെ.​കെ. സു​നി​ൽ കു​മാ​റി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്നാം ഘ​ട്ട സ്പെ​ഷ്യ​ൽ ഡ്രൈ​വ് തു​ട​ങ്ങി​യ​ത്.
എ​ന്നാ​ൽ 10 ദി​വ​സം പി​ന്നി​ട്ടി​ട്ടും ദൗ​ത്യം വി​ജ​യി​ക്കാ​ത്ത​തും ആ​ന​ക​ൾ പ​തി​വു​പോ​ലെ കൃ​ഷി ന​ശി​പ്പി​ച്ച് മ​ട​ങ്ങു​ന്ന​തും വ​നം​വ​കു​പ്പി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

രാ​വും പ​ക​ലും വ്യ​ത്യാ​സ​മി​ല്ലാ​തെ ദൗ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന വ​ന​പാ​ല​ക​ർ ക​ടു​ത്ത ക്ഷീ​ണ​ത്തി​ലാ​ണ്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട് ദൗ​ത്യ​ത്തി​നാ​യി കൂ​ടു​ത​ൽ വ​ന​പാ​ല​ക​രെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags : Steps taken to install a solar fence solar fence NattuVishesham DistrictNews

Recent News

Corehub Up