x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​നാ​ത്ത് മു​ത​ല്‍ പ​ന്ത​ളം വ​രെ എം​സി റോ​ഡി​ല്‍ വാ​ഹ​നാ​പ​ക​ടം കു​റ​യ്ക്കാ​ന്‍ ന​ട​പ​ടി


Published: June 28, 2026 04:39 AM IST | Updated: June 28, 2026 04:39 AM IST

പ​ത്ത​നം​തി​ട്ട: ഏ​നാ​ത്ത് മു​ത​ല്‍ പ​ന്ത​ളം വ​രെ എം​സി റോ​ഡി​ല്‍ വാ​ഹ​നാ​പ​ക​ടം കു​റ​യ്ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി. ​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ. അ​പ​ക​ട സാ​ധ്യ​ത മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ക​ര്‍​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​വും മാ​തൃ​കാ​പ​ര​വു​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പ​ത്ത​നം​തി​ട്ട ആ​ര്‍​ടി​ഒ​യ്ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ലാ ആ​സൂ​ത്ര​സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ചേ​ര്‍​ന്ന ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം.

പ​ന്ത​ളം, അ​ടൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍ കേ​ന്ദീ​ക​രി​ച്ച് ഡാ​ന്‍​സാ​ഫ്, നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​യി തു​ട​രു​ന്ന​തി​ന് അ​ടൂ​ര്‍ ഡി​വൈ​എ​സ്പി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. അ​ടൂ​ര്‍ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലും പ​രി​ശോ​ധ​ന​യു​ണ്ട്. പ​ന്ത​ളം ബൈ​പാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​വേ പൂ​ര്‍​ത്തി​യാ​യി.

അ​ടൂ​ര്‍ പൊ​തു​മ​രാ​മ​ത്ത് കോം​പ്ല​ക്സ് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. അ​ടൂ​ര്‍ കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ പ​മ്പ് റൂം ​ബ്ലോ​ക്ക് പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. ചു​റ്റു​മ​തി​ലി​നു​ള്ള സ​ര്‍​വേ ന​ട​പ​ടി​യും പൂ​ര്‍​ത്തി​യാ​യി. അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ത​ക​രാ​റി​ലാ​യി​രു​ന്ന ഫ്രീ​സ​ര്‍ മോ​ര്‍​ച്ച​റി യൂ​ണി​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യ​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ് ര​ണ്ടാം​ഘ​ട്ട ന​വീ​ക​ര​ണം

കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് റോ​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട ന​വീ​ക​ര​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ക​ലു​ങ്ക്, സം​ര​ക്ഷ​ണ​ഭി​ത്തി, ബി​എം പ്ര​വൃ​ത്തി എ​ന്നി​വ പൂ​ര്‍​ത്തി​യാ​യി. കു​ന്നി​ട സ​ര്‍​ക്കാ​ര്‍ എ​ല്‍​പി സ്‌​കൂ​ള്‍ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​യ​താ​യി കെ. ​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. ആ​വ​ണി​പ്പാ​റ പാ​ല​വ​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മീ​പ​ന പാ​ത​യി​ലെ മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു. സീ​ത​ത്തോ​ട് വി​ല്ലേ​ജി​ലെ ഡി​ജി​റ്റ​ല്‍ സ​ര്‍​വേ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണം.

കൂ​ട​ല്‍ മ​ല്‍​സ്യ​മാ​ര്‍​ക്ക​റ്റ് നി​ര്‍​മാ​ണം​പു​രോ​ഗ​മി​ക്കു​ന്നു. വ​ന്യ​മൃ​ഗ ശ​ല്യം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ര​ണ്ട് കൂ​ടു​ക​ള്‍ വാ​ങ്ങി​യ​താ​യി കോ​ന്നി ഡി​എ​ഫ്ഒ അ​റി​യി​ച്ചു. ത​ണ്ണി​ത്തോ​ട് തേ​ന​രു​വി, രാ​ക്ഷ​സ​ന്‍​പാ​റ ടൂ​റി​സം പ​ദ്ധ​തി​ക​ൾ, ഗു​രു​നി​ത്യ ചൈ​ത​ന്യ​യ​തി സ്മാ​ര​ക നി​ര്‍​മാ​ണം എ​ന്നി​വ​യു​ടെ പു​രോ​ഗ​തി എം​എ​ല്‍​എ വി​ല​യി​രു​ത്തി.

തോ​ട് സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്‍​കു​ന്ന ഫ​ണ്ട് കാ​ര്യ​ക്ഷ​മ​മാ​യി വി​നി​യോ​ഗി​ക്കാ​ന്‍ പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള സ്‌​കൂ​ളു​ക​ള്‍​ക്ക് ഫി​റ്റ്ന​സ് ന​ല്‍​കു​ന്ന​തി​ന്‍റെ പു​രോ​ഗ​തി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ല​യി​രു​ത്തി.

അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ പ്ര​തി​നി​ധി തോ​പ്പി​ല്‍ ഗോ​പ​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ന്‍​സു​ക​ൾ, ട്രോ​മോ​കെ​യ​ര്‍, ബ്ല​ഡ് സ്റ്റോ​റേ​ജ് സെ​ന്‍റ​ര്‍, കാ​രു​ണ്യ ഫാ​ര്‍​മ​സി മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ എ​ന്നി​വ​യു​ടെ പോ​രാ​യ്മ അ​ദ്ദേ​ഹം ചൂ​ണ്ടി​കാ​ട്ടി.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രം ന​ൽ​ക​ണം

സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യി ഇ​ട​പൊ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ അ​റി​യി​ച്ചു. സെ​ന്‍​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്ക​ണം. കു​ടും​ബ​ശ്രീ, റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യു സ​മി​തി, തൊ​ഴി​ലു​റ​പ്പ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക് സെ​ന്‍​സ​സ് സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​ന്‍ അ​വ​ബോ​ധം ന​ല്‍​ക​ണം. മ​ഴ​ക്കാ​ല​രോ​ഗ പ്ര​തി​രോ​ധ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ഡി​എ​ഫ്ഒ മാ​രാ​യ എ​ൻ. രാ​ജേ​ഷ്, ആ​യു​ഷ് കു​മാ​ര്‍ കോ​റി, അ​സി​സ്റ്റ​ന്‍റ് പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സു​നി​ല്‍ സേ​വ്യ​ർ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up