x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വച്ചുകൊ​ല്ലാ​ൻ ന​ട​പ​ടി

വെബ് ഡെസ്ക്
Published: October 21, 2026 11:02 PM IST | Updated: October 21, 2026 11:02 PM IST

പ്രതീകാത്മക ചിത്രം

ചാ​രും​മൂ​ട്: കൃ​ഷിനാ​ശം വ്യാ​പ​ക​മാ​യ​തി​നെത്തുട​ർ​ന്ന് നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വച്ചു​കൊ​ല്ലാ​ൻ ന​ട​പ​ടി​യാ​യി. നി​ര​വ​ധി കാ​ട്ടു​പ​ന്നി​ക​ളെ ഇ​തി​നോ​ട​കം കൊ​ന്നു. പ​ഞ്ചാ​യ​ത്ത് നി​യോ​ഗി​ച്ച അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വച്ചി​ടു​ന്ന​ത്. മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്ത് അ​വ​യെ മ​റ​വു​ചെ​യ്യു​ക​യും ചെ​യ്യും. ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ട്ടു​പ​ന്നി​ക​ൾ ക​ഴി​യു​ന്ന കാ​ടു​ക​ളി​ൽ രാ​ത്രി​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി അ​വ​യെ ക​ണ്ടെ​ത്തി​യാ​ണ് കൊ​ല്ലു​ന്ന​ത്. മ​ല​പ്പു​റ​ത്തു​നി​ന്ന് 15 അം​ഗ ഷൂ​ട്ട​ർ​സം​ഘ​ത്തെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ക്ഷ​ണി​ച്ചി​രു​ന്ന​തെ​ങ്കി​ലും എ​ല്ലാ​വ​രും എ​ത്തി​യി​രു​ന്നി​ല്ല. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ഷൂ​ട്ട​ർ​മാ​രെ​ത്തും. നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം കാ​ര​ണം സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ ആ​ളു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം കാ​ട്ടു​പ​ന്നി​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​യി. തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള​ട​ക്കം ഒ​ട്ടേ​റെ​പ്പേ​ർ​ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്. രാ​ത്രി​യി​ൽ കൂ​ട്ട​മാ​യി സ​ഞ്ച​രി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ വീ​ടു​ക​ളു​ടെ ഗേ​റ്റു ത​ക​ർ​ത്തു​വ​രെ ഉ​ള്ളി​ൽ ക​യ​റു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ രാ​ത്രി​യാ​ത്ര ചെ​യ്യു​ന്ന​വ​ർ പ​ല​പ്പോ​ഴും കാ​ട്ടു​പ​ന്നി​ക​ളെ ഇ​ടി​ച്ചു​വീ​ണു പ​രി​ക്കേ​ൽ​ക്കു​ന്നു.

കാ​ട്ടു​പ​ന്നി​ക​ൾ പെ​ട്ടെ​ന്ന്‌ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ഴാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

രാ​ത്രി കൂ​ട്ട​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന ഇ​വ മ​ര​ച്ചീ​നി, ഏ​ത്ത​വാ​ഴ, ചേ​മ്പ്, ചേ​ന, തെ​ങ്ങി​ൻ​തൈ​ക​ൾ എ​ന്നി​വ​യു​ടെ ചു​വ​ടു കു​ത്തി​യി​ള​ക്കി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. 2018ലെ ​പ്ര​ള​യ​ത്തി​നു​ശേ​ഷം പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ​പ്പ​ള്ളി​യി​ലാ​ണ് കാ​ട്ടു​പ​ന്നി​ശ​ല്യം​ആ​ദ്യം തു​ട​ങ്ങി​യ​ത്. കി​ഴ​ക്ക് വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്‌ ആ​റ്റി​ൽ​ക്കൂ​ടി​യും മ​റ്റും ഇ​വ ഒ​ഴു​കി​യെ​ത്തി​യ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കൃ​ഷി​ക​ളാ​ണ് ഇ​തി​നോ​ട​കം ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. കാ​ടു​ക​ളി​ലും കെ​ഐ​പി ക​നാ​ലു​ക​ളി​ലും പു​ര​യി​ട​ങ്ങ​ളി​ലും ക​ഴി​യു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ രാ​ത്രി​യി​ലാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റു

മാ​വേ​ലി​ക്ക​ര: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മാ​താ​വി​ന് ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ മ​ക​ന് ആ​ശു​പ​ത്രി​ക്കു​ള്ളി​ല്‍ തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റു. ത​ഴ​ക്ക​ര വ​ല്യ​യ്യ​ത്ത് വേ​ണു​ഗോ​പാ​ലിനാണ് (54)​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി 7.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​നി​പി​ടി​ച്ച് മെ​ഡി​ക്ക​ല്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മാ​താ​വി​ന് ആ​ഹാ​ര​വു​മാ​യി എ​ത്തി​യ വേ​ണു​ഗോ​പാ​ല്‍ ആ​ശു​പ​ത്രി​ക്കു​ള്ളി​ല്‍ ത​ന്‍റെ ഇ​രു​ച​ക്ര വാ​ഹ​നം വയ്​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

വ​ല​തു​കാ​ലി​നു പ​രി​ക്കേ​റ്റ ഇ​യാ​ള്‍ മാ​വേ​ലി​ക്ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ ചി​കി​ത്സതേ​ടി. ആ​ശു​പ​ത്രി​ക്കു​ള്ളി​ലെ തെ​രു​വുനാ​യ ശ​ല്യം രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രു​പ്പു​കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ തയാറാ​യി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പമുണ്ട്.

Tags :

Recent News

Corehub Up