മാടപ്പള്ളി പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ മാമ്മൂട് മരിയന്‍ ലൈനില്‍ വീടുകള്‍ക്ക് ഭീഷണിയായി അറുപതടിയോളം ഉയരത്തില്‍ നിലകൊള്ളുന്ന മണ്‍തിട്ട ഭാഗങ്ങള്‍ വിനു ജ
മാടപ്പള്ളി: പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മാമ്മൂട് മരിയന്‍ ലൈനില്‍ അറുപതടിയോളം ഉയരത്തില്‍ നിലകൊള്ളുന്ന മണ്‍തിട്ട 15 കുടുംബങ്ങളുടെ ജീവിതം ആശങ്കയിലാക്കുന്നതായുള്ള ദീപിക വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിനു ജോബ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശവാസികളുടെ ആശങ്കകള്‍ കേട്ടു. അടിയന്തര നടപടിവേണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയോട് എംഎല്‍എ ആവശ്യപ്പെട്ടു. രണ്ടുദിവസത്തിനകം ചങ്ങനാശേരി തഹസില്‍ദാര്‍ സ്ഥലംപരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചതായി വിനു ജോബ് എംഎല്‍എ ദീപികയോടു പറഞ്ഞു.
മണ്ണെടുത്ത സ്ഥലത്തോട് ചേര്‍ന്ന് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ച വീടുകളില്‍ താമസിക്കുന്നവരാണ് ആശങ്കയുടെ മുള്‍മുനയില്‍ ദിവസങ്ങള്‍ എണ്ണി നീക്കുന്നതെന്നും മുന്നൂറോളം മീറ്റര്‍ നീളത്തില്‍ 40 അടി മുതല്‍ അറുപതടി വരെ ഉയരത്തിലാണ് വീടിനു സമീപങ്ങളില്‍ കൂറ്റന്‍ മണ്‍തിട്ട സ്ഥിതി ചെയ്യുന്നതെന്നും ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തേയും ഈ വിഷയം ദീപിക ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഉത്തരവിടുകയും കുറച്ച് മണ്ണെടുക്കുകയും ചെയ്തു. അനുമതി നല്‍കിയതില്‍ കൂടുതല്‍ മണ്ണെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മണ്ണെടുപ്പ് നിരോധിച്ചതിനെ തുടര്‍ന്ന് മണ്ണെടുപ്പ് നിര്‍ത്തിവച്ചത്.
കഴിഞ്ഞ വര്‍ഷത്തെ കൊടിയ മഴക്കാലത്ത് ഇവിടുത്തെ മണ്‍തിട്ടയുടെ ചില ഭാഗങ്ങളും കൂറ്റന്‍ കല്ലുകളും വീടുകളുടെ സമീപത്തേക്ക് ഇളകി വീണത് സമീപവാസികളെ ഭയാശങ്കയിലാക്കിയിരുന്നു. മഴയ ശക്തിപ്പെടുമ്പോള്‍ മണ്‍തിട്ടയുടെ സമീപം താമസിക്കുന്നവര്‍ക്ക് ആശങ്കയേറുകയാണ്.
മണ്‍തിട്ടയിലെ മണ്ണ് നീക്കംചെയ്ത് സമീപ വാസികളുടെ ഭീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 27ന് രാവിലെ 10ന് മാടപ്പള്ളി പഞ്ചായത്ത് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്താന്‍ സമരസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.
Tags :