x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​ശേ​രി​യി​ൽ തെ​രു​വു​നാ​യ​ശ​ല്യം

വെബ് ഡെസ്ക്
Published: August 15, 2026 02:47 AM IST | Updated: August 15, 2026 02:47 AM IST

ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ.

വ​ണ്ടി​ത്താ​വ​ളം: തെ​രു​വു​നാ​യ​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി വി​ള​യോ​ടി പു​തു​ശേ​രി​ക്കാ​ർ. നാ​ലും​അ​ഞ്ചു നാ​യ​ക​ളു​ടെ കൂ​ട്ടം റോ​ഡ​രി​കി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യാ​ണ് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളെ പി​ന്തു​ട​ർ​ന്ന് ഓ​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. നാ​യ​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ പോ​ക്ക​റ്റ് റോ​ഡു​ക​ളി​ലു​ള്ള വീ​ടു​ക​ളി​ലേ​ക്ക് പ​ല​രും ഓ​ട്ടോ​റി​ക്ഷ​യെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്.

മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളെ വീ​ടി​നു പു​റ​ത്തേ​ക്കു വി​ടു​ന്ന​തും ആ​ശ​ങ്ക​യോ​ടെ​യാ​ണ്. മൂ​ന്നു​വ​ർ​ഷം മു​ന്പാ​ണ് ഈ ​പ്ര​ദേ​ശ​ത്തെ നാ​യ​ക​ളെ വ​ന്ധീ​ക​ര​ണ​ത്തി​നു വി​ധേ​യ​മാ​ക്കി​യ​ത്. തി​രി​ച്ചെത്തി​യ നാ​യ​ക​ൾ കൂ​ടു​ത​ൽ അ​ക്ര​മ​കാ​രി​ക​ളാ​യി​ട്ടു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : Nattuvishesham Districtnews Puthussery.

Recent News

Corehub Up