x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​മ​രം​പാ​റ സ്കൂ​ളി​ൽ കൂ​ട്ട​മാ​യി തെ​രു​വു​നാ​യ​ക​ൾ

വെബ് ഡെസ്ക്
Published: July 24, 2026 10:36 PM IST | Updated: July 24, 2026 10:36 PM IST

പ്രതീകാത്മക ചിത്രം

എ​രു​മേ​ലി: തെ​രു​വു​നാ​യ​ക​ളു​ടെ താ​വ​ള​മാ​യി എ​രു​മേ​ലി തു​മ​രം​പാ​റ​യി​ലെ സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ൾ. രാ​വി​ലെ സ്കൂ​ളി​ൽ തെ​രു​വു​നാ​യ​ക​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണ് വ​രാ​ന്ത​യി​ൽ ഉ​ണ്ടാ​വു​ക. ഓ​ടി​ച്ചുവി​ട്ടാ​ലും പി​ന്നെ​യും ഇ​വ എ​ത്തും. വൈ​കു​ന്നേ​രം മു​ത​ൽ രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​യി ഇ​വ സ്കൂ​ൾ പ​രി​സ​ര​ത്ത് ത​ങ്ങും. ഏ​റെ ആ​ശ​ങ്ക​യി​ലാ​ണ് കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ടു​ന്ന​തെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു.

സ്കൂ​ൾ അ​ധി​കൃ​ത​രാക​ട്ടെ നി​സ​ഹാ​യ അ​വ​സ്ഥ​യി​ലാ​ണ്. ത​ങ്ങ​ളും ഭ​യ​ത്തോ​ടെ​യാ​ണ് സ്കൂ​ളി​ൽ വ​ന്നുപോ​കു​ന്ന​തെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. തെ​രു​വു​നാ​യ​ക​ൾ വ​ർ​ധി​ച്ചി​ട്ടും കൊ​ച്ചു​കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളായി​ട്ടും അ​ധി​കൃ​ത​ർ പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ഇ​നി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

 

ആ​ടി​നെ ആക്രമിച്ചു

എ​രു​മേ​ലി: പാ​ഞ്ഞു​വ​ന്ന നാ​യ ആ​ടി​നെ ആ​ക്ര​മി​ച്ചു. ആ​ടി​ന്‍റെ ജ​ന​നേ​ന്ദ്രി​യം ക​ടി​ച്ചെ​ടു​ത്ത നാ​യ ഓ​ടി​മ​റ​ഞ്ഞ് അ​ൽ​പ്പം ക​ഴി​ഞ്ഞ​പ്പോ​ൾ ആ​ട് ച​ത്തു. നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധയുണ്ടോ​യെ​ന്ന സം​ശ​യം ഉ​യ​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ. എ​ലി​വാ​ലി​ക്ക​ര വാ​ർ​ഡി​ലാ​ണ് സം​ഭ​വം. കു​ന്നേ​ൽ പാ​പ്പ​ച്ച​ൻ വ​ള​ർ​ത്തു​ന്ന ആ​ടി​നെ​യാ​ണ് തെ​രു​വു​നാ​യ കൊ​ന്ന​ത്. വീ​ട്ടു​കാ​ർ ആ​ടി​ന്‍റെ ജ​ഡം കു​ഴി​യെ​ടു​ത്തു മ​റ​വ് ചെ​യ്ത​തി​നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി പേ​വി​ഷം പ​ക​ർ​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി​ല്ല. ആ​ടി​ന്‍റെ ജ​ന​നേ​ന്ദ്രി​യം ക​ടി​ച്ചെ​ടു​ത്ത​തി​നാ​ലാ​കാം ആ​ട് ച​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ആ​ടി​നെ ആ​ക്ര​മി​ച്ചശേ​ഷം ഓ​ടിമ​റ​ഞ്ഞ നാ​യ​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നാ​യ​യെ ക​ണ്ടെ​ത്തി പി​ടി​കൂ​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ണ്ടാ​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും ആ​ളു​ക​ൾ ആ​ശ​ങ്ക​യി​ലാ​കേ​ണ്ടെന്നും വാ​ർ​ഡ് അം​ഗ​വും പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നു​മാ​യ ബി​നോ​യ്‌ ഇ​ല​വു​ങ്ക​ൽ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വാ​ർ​ഡി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

മേ​ഖ​ല​യി​ൽ അ​ല​ഞ്ഞുതി​രി​യു​ന്ന തെ​രു​വു​നാ​യ​ക​ളി​ൽ ഒ​ന്നാ​ണ് ആ​ടി​നെ ആ​ക്ര​മി​ച്ച് കൊ​ന്ന​ത്. ഈ ​നാ​യ​യ്ക്ക് പേ​വി​ഷ ബാ​ധ ഉ​ണ്ടെ​ങ്കി​ൽ ഒ​പ്പ​മു​ള്ള മ​റ്റു തെ​രു​വു​നാ​യ​ക​ളി​ലും പേ​വി​ഷ ബാ​ധ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​ത് മു​ൻ​നി​ർ​ത്തി തെ​രു​വു​നാ​യ​ക​ളെ മു​ഴു​വ​നും പി​ടി​കൂ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Stray dogs

Recent News

Corehub Up