തളിപ്പുഴ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വിശ്രമിക്കുന്ന തെരുവുനായകള്‍.
വൈത്തിരി: തളിപ്പുഴ ബസ് കാത്തിരിപ്പുകേന്ദ്രം തെരുവുനായകളുടെ താവളമായി. ബസ്സ്റ്റോപ്പിലും പരിസരത്തുമായി പത്തിലധികം നായകളാണ് തങ്ങുന്നത്.
യാത്രക്കാര്‍ക്ക് ഇവ ഭീഷണിയായി. നായകളുടെ ആക്രമണം ഭയന്നാണ് വിദ്യാര്‍ഥികളും മറ്റും ബസ് കാത്തുനില്‍ക്കുന്നത്.
കഴിഞ്ഞദിവസം തളിമല സ്വദേശിയായ 54കാരന് തെരുവുനായയുടെ കടിയേറ്റു. പുലര്‍ച്ചെ ജോലിക്ക് പോകുന്നവരും സന്ധ്യമയങ്ങിയശേഷം ബസ് ഇറങ്ങുന്നവരുമാണ് കൂടുതല്‍ ഭീതിയില്‍. മാലിന്യം കൂടുകളിലാക്കി തള്ളുന്നതാണ് തെരുവുനായകള്‍ ഇവിടെ തമ്പടിക്കാന്‍ പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം തേടി പ്രദേശവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.