x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ട് ന​വീ​ക​രി​ച്ചു; കൊ​ല്ല​പ്പ​ള്ളി​യി​ല്‍ ഇ​നി വെ​ള്ള​പ്പൊ​ക്ക​മി​ല്ല

വെബ് ഡെസ്ക്
Published: July 25, 2026 11:08 PM IST | Updated: July 25, 2026 11:08 PM IST

തോ​ട് ന​വീ​ക​ര​ണം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ വി​ല​യി​രു​ത്തു​ന്നു.

പാ​ലാ: കൊ​ല്ല​പ്പ​ള്ളി ടൗ​ണി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​നു പ​രി​ഹാ​ര​മാ​യി കൊ​ല്ല​പ്പ​ള്ളി തോ​ട് ശു​ചീ​ക​രി​ച്ചു. കൊ​ല്ല​പ്പ​ള്ളി ടൗ​ണി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന തോ​ട് ചെ​ളി​യും കാ​ടും നി​റ​ഞ്ഞ് വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു ത​ട​സ​മു​ണ്ടാ​കു​ന്ന​തോ​ടെ​യാ​ണ് ടൗ​ണി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി​രു​ന്നത്.

ടൗ​ൺ വാ​ർ​ഡ് മെം​ബ​ർ ജ്യോ​തി​ല​ക്ഷ്മി​യു​ടെ ശ്ര​മ​ഫ​ല​മാ​യി മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ‍​യി മൂ​ന്നു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​ണ് തോ​ട് ശു​ചീ​ക​രി​ച്ച​ത്.

കൊ​ല്ല​പ്പ​ള്ളി പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും തോ​ടി​ന്‍റെ പ​ര​മാ​വ​ധി വീ​തി​യി​ല്‍ മ​ണ്ണ് നീ​ക്കി​യും കാ​ടു​പ​ട​ല​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കി​യും വെ​ള്ള​ത്തി​ന്‍റെ സു​ഗ​മ​മാ​യ ഒ​ഴു​ക്കി​ന് അ​വ​സ​ര​മു​ണ്ടാ​ക്കി. ഇ​തി​നു മു​ക​ളി​ലു​ള്ള പു​ളി​ച്ച​മാ​ക്ക​ല്‍ പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​വും ത​ഴ കാ​ടാ​യി നി​റ​ഞ്ഞ് അ​വി​ടെ​നി​ന്നും വെ​ള്ളം താ​ഴേ​ക്ക് ഒ​ഴു​കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ക​യും പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​സ്തു​ത ഭാ​ഗം കൂ​ടി പ്ര​വൃ​ത്തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ട് പ്ര​വൃ​ത്തി​ക​ളു​ടെ​യും പു​രോ​ഗ​തി മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ സ്ഥ​ല​ത്തെ​ത്തി വി​ല​യി​രു​ത്തി. ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി സ​ണ്ണി, കൊ​ല്ല​പ്പ​ള്ളി ടൗ​ണ്‍ വാ​ര്‍​ഡ് മെം​ബ​ര്‍ ജ്യോ​തി​ല​ക്ഷ്മി, ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ വി​നോ​ദ് വേ​ര​നാ​നി, കൊ​ല്ല​പ്പ​ള്ളി വ്യാ​പാ​രി-​വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ള്‍, പ്ര​ദേ​ശ​വാ​സി​ക​ള്‍ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രുന്നു.

Tags : Nattuvishesham DistrictNews DeepikaNews Kollappally

Recent News

Corehub Up