പാലാ: കുളത്തില്‍ വീണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പ്രവിത്താനം മങ്കരകുളത്തില് വീണ് കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു അധ്യാപകന് അന്തീനാട് ഉപ്പുമാക്കല്‍ (ചൈതന്യഅപ്പാര്ട്ട്മെന്റ്) സുനിലിന്റെ മകന് ഗോഡ്വിന് (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 ഓടെ ആയിരുന്നു സംഭവം. ചൂണ്ടച്ചേരി സാന്‍ജോസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
വൈകിട്ട് അഞ്ചോടെ സൈക്കിളില്‍ പുറത്തേക്ക് പോയ ഗോഡ്വിനെ ആറു മണിയായിട്ടും കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള പഞ്ചായത്ത് കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് പാലാ ഫയര്‍ഫോഴ്സെത്തി കുട്ടിയെ കുളത്തില്‍ നിന്നെടുത്ത് പ്രഥമ ശുശ്രൂഷ നല്കി പാലാ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വാഗമണ്‍ വിഎച്ച്എസ്എസ് അധ്യാപിക സീമയാണ് മാതാവ്. സഹോദരി ജ്യൂവല്‍ (വിദ്യാര്‍ഥി ചൂണ്ടച്ചേരി സാന്‍ജോസ് സ്കൂള്‍). സംസ്കാരം ഇന്നു 3.30ന് അന്തീനാട് സെന്റ് ജോസഫ്സ് പള്ളിയിൽ.
Tags : nattu vishesham Student dies