കൊല്ലം ഡോണ്‍ ബോസ്കോ ടെക് സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിന് എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: ലഹരി വിപത്തിനെതിരെ വിദ്യാര്‍ഥി മുന്നേറ്റം അനിവാര്യമാണെന്ന് കൊല്ലം മേയര്‍ എ.കെ. ഹഫീസ്. കൊല്ലം ഡോണ്‍ ബോസ്കോ ടെക് സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍.
ലഹരിക്കെതിരേയുള്ള പോരാട്ടം വരും തലമുറയ്ക്കായുള്ള ലഹരിവിമോചന ദൗത്യമാണെന്നും അതില്‍ മാതാപിതാക്കളും അധ്യാപകരും ഉത്തരവാദിത്വ പൂര്‍ണമായ പങ്കുവഹിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ലഹരിവിരുദ്ധ
പ്രതിജ്ഞയും മേയര്‍ ചൊല്ലിക്കൊടുത്തു. കൊല്ലം ഡോണ്‍ ബോസ്കോ ടെക്ക് ഡയറക്ടര്‍ ഫാ. ആന്റണി ജോസഫ്, അധ്യക്ഷനായിരുന്നു. ഡോണ്‍ ബോസ്കോ കമ്മ്യൂണിറ്റി റെക്ടര്‍ ഫാ. ബെഞ്ചമിന്‍ പാമ്പക്കല്
സന്ദേശം നല്കി.
കോര്പറേഷന് കൗണ്‍സിലര്‍ എസ്. ധന്യ. കെസിസിബി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി എ. ജെ. ഡിക്രൂസ്, ഡോണ്‍ ബോസ്കോ ടെക് കോ-ഓർഡിനേറ്റര്‍ ടിനു റുബന്‍, ഡോണ്‍ ബോസ്കോ ടെക് ട്രെയിനര്‍ എസ്. ഷൈനി എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham drug Mayor