x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ വെ​ള്ള കാ​ൻ​വാ​സി​ൽ  ഒ​പ്പു​വ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ


Published: June 26, 2026 11:03 PM IST | Updated: June 26, 2026 11:03 PM IST

ച​മ്പ​ക്കു​ളം: ല​ഹ​രി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ളും അ​വ​യ്ക്കെ​തി​രേ പോ​രാ​ടേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും വെ​ളു​ത്ത ബാ​ന​റി​ൽ ഒ​പ്പു​ക​ൾ​ക്കൊ​പ്പം രേ​ഖ​പ്പെ​ടു​ത്തി വി​ദ്യാ​ർ​ഥി​ക​ൾ. ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ്കൂ​ളി​ൽ കെ​ട്ടി​യ വെ​ളു​ത്ത ബാ​ന​റി​ൽ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ബോ​ധ​വ​ത്ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം, ​സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

പ്രി​ൻ​സി​പ്പ​ൽ സി​ബി​ച്ച​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജി വ​ർ​ഗീ​സ്, റൂ​ബി ജോ​സ്, റോ​സി സേ​വ്യ​ർ, ഷൈ​ൻ തോ​മ​സ്, ബാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : against violence Students sign Nattuvishesham District news

Recent News

Corehub Up