ജില്ലാ പഠനക്യാന്പ് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
നിലന്പൂർ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ "നൻമ’ ജില്ലാ കമ്മിറ്റി ദ്വിദിന പഠന ക്യാന്പ് സംഘടിപ്പിച്ചു. നിലന്പൂർ ചാലിയാർ വ്യൂ ഡോർമിറ്ററിയിൽ നടത്തിയ ക്യാന്പ് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം നൻമ സംസ്ഥാന പ്രസിഡന്റ് വിൽസണ് സാമുവൽ ഉദ്ഘാടനം ചെയ്തു. ലുക്മാൻ അരീക്കോട്, നിലന്പൂർ ഗവണ്മെന്റ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. എസ്. സഞ്ജയ്, അജിത് കുമാർ ഗോതുരുത്ത്, ഐ.ഡി. രഞ്ജിത്ത്, ഷീലാമണി തൃശൂർ, പ്രമോദ് തവനൂർ എന്നിവർ പ്രസം ഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Study camp