x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ജ​ലി ബ​സ് നി​ല​ച്ചാ​ൽ മ​ല​യോ​രജ​ന​ത​യു​ടെ യാ​ത്ര മു​ട​ങ്ങും

വെബ് ഡെസ്ക്
Published: October 3, 2026 11:37 PM IST | Updated: October 3, 2026 11:37 PM IST

മേ​ലു​കാ​വ്: കു​രി​ശി​ങ്ക​ൽ പാ​ലം പൊ​ളി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഗ​താ​ഗ​ത​ പ്ര​തി​സ​ന്ധി അ​ഞ്ജ​ലി ബ​സ് സ​ർ​വീ​സി​നെ​യും ബാ​ധി​ച്ച​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യി​ലെ യാ​ത്രാ​സൗ​ക​ര്യ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്.
54 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ഞ്ജ​ലി ബ​സി​നെ ആ​ശ്ര​യി​ക്കു​ന്ന മേ​ച്ചാ​ൽ, വാ​ള​കം, മോ​സ്കോ, ഇ​രു​മാ​പ്ര, മേ​ലു​കാ​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജോ​ലി​ക്കാ​ർ​ക്കും സാ​ധാ​ര​ണ യാ​ത്ര​ക്കാ​ർ​ക്കും ബ​സ് സ​ർ​വീ​സ് നി​ല​ച്ചാ​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക.

അ​ഞ്ജ​ലി ബ​സി​ന്‍റെ ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തെ ഓ​പ്പ​റേ​റ്റ​റാ​യ കു​ഴി​ഞ്ഞാ​ലി​ൽ ദേ​വ​സ്യ​ച്ച​ൻ പു​റ​ത്തു​വി​ട്ട വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ലെ പ്ര​തി​സ​ന്ധി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മി​ല്ലാ​തി​രു​ന്ന മേ​ച്ചാ​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്ക് നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ 2001ലാ​ണ് ആ​ദ്യ​മാ​യി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. കു​രി​ശി​ങ്ക​ൽ പാ​ലം പൊ​ളി​ക്കു​ന്ന​തു​വ​രെ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത രീ​തി​യി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാക്കി.

കു​രി​ശി​ങ്ക​ൽ പാ​ലം പൊ​ളി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മേ​രി​ലാ​ൻ​ഡ്-​പ​യ​സ് മൗ​ണ്ട്-​ഇ​ട​മ​റു​ക്-​മേ​ലു​കാ​വു​മ​റ്റം-​മേ​ലു​കാ​വ്-​മേ​ച്ചാ​ൽ റൂ​ട്ടി​ലൂ​ടെ സ​ർ​വീ​സ് തു​ട​ർ​ന്നെ​ങ്കി​ലും റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം ര​ണ്ട് ട​യ​റു​ക​ൾ​ക്കും മൂ​ന്ന് പ്ലേ​റ്റു​ക​ൾ​ക്കും ത​ക​രാ​ർ സം​ഭ​വി​ക്കു​ക​യും 30,000 രൂ​പ​യി​ല​ധി​കം ചെ​ല​വു​ണ്ടാ​കു​ക​യും ചെ​യ്ത​താ​യി ദേ​വ​സ്യ​ച്ച​ൻ പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 26 മു​ത​ൽ അ​ധി​കൃ​ത​ർ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച പ്ര​കാ​രം കു​രി​ശി​ങ്ക​ൽ വ​രെ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

പ​ക​രം സം​വി​ധാ​നം ഒ​രു​ക്ക​ണം

റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ത്ര​യും കാ​ലം സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ബ​സ് നി​ർ​ത്തേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ല​പാ​ട്.​അ​ഞ്ജ​ലി ബ​സ് സ​ർ​വീ​സ് തു​ട​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ താ​ത്പ​ര്യ​മു​ള്ള മ​റ്റൊ​രു ഓ​പ്പ​റേ​റ്റ​ർ​ക്ക് അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

നി​ല​വി​ലെ റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി​യു​ടെ പു​തി​യ പെ​ർ​മി​റ്റ് അ​നു​വ​ദി​ച്ചോ അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു സം​വി​ധാ​ന​ത്തി​ലൂ​ടെ​യോ സ്ഥി​ര​മാ​യ പൊ​തു​ഗ​താ​ഗ​തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishesham DistrictNews

Recent News

Corehub Up