x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ള്‍​ട്രാ സൗ​ണ്ട് സ്‌​കാ​നിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു

വെബ് ഡെസ്ക്
Published: October 4, 2026 12:52 AM IST | Updated: October 4, 2026 12:52 AM IST

മാ​ന​ന്ത​വാ​ടി: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ള്‍​ട്രാ സൗ​ണ്ട് സ്‌​കാ​നിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു. ഡോ​ക്ട​ര്‍​മാ​രു​ടെ അ​ഭാ​വ​മാ​ണി​തി​ന് കാ​ര​ണം. ഈ ​വി​ഭാ​ഗ​ത്തി​ല്‍ സേ​വ​നം ചെ​യ്തി​രു​ന്ന മൂ​ന്നു ഡോ​ക്ട​ര്‍​മാ​രി​ല്‍ ഒ​രാ​ള്‍​ക്ക് നേ​ര​ത്തേ സ്ഥ​ലം​മാ​റ്റ​മാ​യി​രു​ന്നു. മ​റ്റു ഡോ​ക്ട​ര്‍​മാ​രി​ല്‍ ആ​രോ​ഗ്യ സേ​വ​ന ഡ​യ​റ​ക്ട​റേ​റ്റി​നു കീ​ഴി​ലു​ള്ള​യാ​ള്‍ ബു​ധ​നാ​ഴ്ച സ്ഥ​ലം​മാ​റി. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​നു കീ​ഴി​ലു​ള്ള ഡോ​ക്ട​ര്‍ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​തോ​ടെ​യാ​ണ് സ്‌​കാ​നിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​ത്. പ​ക​രം ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യാ​യി​ല്ല. ഇ​ത് രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി. പ്ര​തി​ദി​നം 50ഓ​ളം രോ​ഗി​ക​ളാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ സേ​വ​നം തേ​ടി​യി​രു​ന്ന​ത്. ഇ​തി​ല്‍ ഏ​ക​ദേ​ശം 40 ശ​ത​മാ​നം ഗോ​ത്ര-​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​വ​രാ​ണ്.

ഗ​ര്‍​ഭി​ണി​ക​ളു​ടെ ഉ​ദ​ര പ​രി​ശോ​ധ​ന, ഉ​ദ​ര രോ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന, സ്ത​ന​ങ്ങ​ളി​ലെ മു​ഴ​ക​ളും മ​റ്റും ക​ണ്ടെ​ത്ത​ല്‍, കാ​ലി​ലെ​യും മ​റ്റും ര​ക്ത​യോ​ട്ടം
പ​രി​ശോ​ധി​ക്ക​ല്‍, ആ​ന്ത​രി​കാ​വ​യ​വ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് അ​ള്‍​ട്രാ സൗ​ണ്ട് സ്‌​കാ​നിം​ഗി​ലൂ​ടെ ന​ട​ത്തു​ന്ന​ത്. 17 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍, ഗോ​ത്ര വി​ഭാ​ഗ​ക്കാ​ര്‍, ജെ​എ​സ്എ​സ്‌​കെ പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ള്‍ എ​ന്നി​വ​ര്‍​ക്ക് പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​യി​രു​ന്നു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ സ്‌​കാ​നിം​ഗ് നി​ര​ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യെ അ​പേ​ക്ഷി​ച്ച് ഇ​ര​ട്ടി​യി​ലും അ​ധി​ക​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ച്ച് സ്‌​കാ​നിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വി​വി​ധ കോ​ണു​ക​ളി​ല്‍ ഉ​യ​രു​ന്നു​ണ്ട്.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up