പഠന പരിശീലന പരിപാടി സോമരാജ് ഉദ്ഘാടനം ചെയ്യുന്നു.
നെയ്യാറ്റിന്‍കര : നെയ്യാറ്റിൻകര ബിആർസിയുടെയും ചെങ്കൽ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ എല്‍എസ്എസ് വിദ്യാര്‍ഥികള്‍ക്കായുള്ള പഠന പരിശീലന പരിപാടി വിജയവീഥിക്കു തുടക്കമായി. ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് സോമരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ഷിബിൻ അധ്യക്ഷനായി. നെയ്യാറ്റിൻകര ബിപിസി പന്നിമല സുരേഷ് മുഖ്യ സന്ദേശം നൽകി. സ്കൂൾ മാനേജർ ഫാ. സി. ജോയി, പഞ്ചായത്ത് അംഗം ഷീജാറാണി, അഡ്വ. വി. വിശാഖ്, സിആര്‍സി കോ-ഓർഡിനേറ്റർ അനു വർഗീസ് തരകൻ, ഹെഡ്മിസ്ട്രസ് ജി. റണ്‍സ് എന്നിവര്‍ പ്രസംഗിച്ചു. പരിശീലന പരിപാടിയില്‍ 55 വിദ്യാര്‍ഥികൾ പങ്കെടുത്തു. പരണിയം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക ജയകുമാരി ക്ലാസിനു നേതൃത്വം നൽകി.
Tags : Study training program Study training NattuVishesham DistrictNews