x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം നാ​ളെ മു​ത​ൽ തു​വൂ​രി​ൽ

വെബ് ഡെസ്ക്
Published: September 27, 2026 01:04 AM IST | Updated: September 27, 2026 01:04 AM IST

പ്രതീകാത്മക ചിത്രം

ക​രു​വാ​ര​ക്കു​ണ്ട്: വ​ണ്ടൂ​ർ ഉ​പ​ജി​ല്ല കേ​ര​ള സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം നാ​ളെ തു​ട​ങ്ങും. ജി​എ​ച്ച്എ​സ്എ​സ് തു​വൂ​ർ, ജി​എ​ൽ​പി​എ​സ് തു​വൂ​ർ എ​ന്നി​വ വേ​ദി​ക​ളാ​കും. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ ഉ​പ​ജി​ല്ല​യി​ലെ 76 വി​ദ്യാ​ല​യ​ങ്ങ​ളി​ൽനി​ന്ന് 3472 പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി,  ഹൈ​സ്കൂ​ൾ, യു​പി, എ​ൽ​പി വി​ഭാ​ഗ​ങ്ങ​ളി​ൽ 75 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കു​ക.പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള 28നും ​ഗ​ണി​ത​ശാ​സ്ത്ര​മേ​ള 29നും ​ഐ​ടി മേ​ള 28, 29 നും ​ശാ​സ്ത്ര​മേ​ള 30നും ​ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള 28നും 29 നും തു​വൂ​ർ ജി​എ​ൽ​പി സ്കൂ​ളി​ലാ​ണ് ന​ട​ക്കു​ക.

നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജ​സീ​റ ശാ​സ്ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​ടി. അ​ജ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കു​മെ​ന്ന്്. തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. ജ​സീ​ന, പ്രി​ൻ​സി​പ്പ​ൽ ആ​ർ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മ​നോ​ജ് ജോ​സ​ഫ്, എ​ഇ​ഒ പി.​പ്രേം​സാ​ഗ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews science fair

Recent News

Corehub Up