പാലാ: സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് നെല്ലിയാനി മിനി സിവില്‍ സ്റ്റേഷന് അനക്സിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും കെഎസ്ആര്‍ടിസി ടെര്‍മിനല്‍ മന്ദിരം പുനര്‍ലേലം നടത്തി കൈമാറണമെന്നും പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. കൂടാതെ ബസുകള്‍ തുടര്‍ച്ചയായി തകരാറിലായി പാലാ-ബംഗളൂരു സര്‍വീസ് മുടങ്ങുന്നത് ഒഴിവാക്കാന്‍ പുതിയ രണ്ട് എസി ബസുകള്‍ പാലാ ഡിപ്പോയ്ക്ക് അനുവദിക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷന് ഗതാഗതമന്ത്രിക്കും കെഎസ്ആര്‍ടിസി അധികൃതര്‍ക്കും നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മുടങ്ങിക്കിടക്കുന്ന പാലാ-പെരിക്കല്ലൂര്‍, പാലാ-തൃശൂര്‍, പാലാ-മാനന്തവാടി, പാലാ-അമ്പായത്തോട്, പാലാ-ഇന്‍ഫ്രാ പാര്‍ക്ക്, പാലാ-തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.