വൈക്കോല് വിതരണ പദ്ധതിയുടെ ഉദ്ഘാടനം
കടുത്തുരുത്തി: ക്ഷീരസഹകാരികള്ക്കും ക്ഷീരസംഘം ജീവനക്കാര്ക്കുമുള്ള പരിശീലനവും ക്ഷീരകര്ഷകര്ക്ക് സബ്സിഡി നിരക്കില് വൈക്കോല് വിതരണ പദ്ധതി ഉദ്ഘാടനവും നടന്നു. ക്ഷീരവികസന യൂണിറ്റിന്റെ നേതൃത്വത്തില് ക്ഷീരസംഘം പ്രസിഡന്റുമാര്ക്കും സെക്രട്ടറിമാര്ക്കുമായിട്ടാണ് പരിശീലന പരിപാടിയും ത്രൈമാസ അവലോകന യോഗവും സംഘടിപ്പിച്ചത്.
ഇതോടനുബന്ധിച്ചു സബ്സിഡി നിരക്കിലുള്ള വൈക്കോല് വിതരണ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റിയധ്യക്ഷന് ശ്യാം മോഹന് അധ്യക്ഷത വഹിച്ചു.
സര്ക്കാരിന്റെ നൂറുദിന കര്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന സബ്സിഡി നിരക്കിലുള്ള വൈക്കോല് വിതരണ പദ്ധതി കരിപ്പാടം ക്ഷീരസംഘം പ്രസിഡന്റ് കെ.രമേശന്, കെ എസ് പുരം ക്ഷീരസംഘം പ്രസിഡന്റ് ജോസഫ് കുര്യന് എന്നിവര്ക്ക് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിച്ചു.
ജനപ്രതിനിധികളായ മിനിമോള് ബാബു, മിനി ടോമി, ജോസ് പുത്തന്കാലായിൽ, കെ.പി. ഷാനോ, പി.പി. ഷാജി, ചിക്കു ശരത്, ബോബന് പോൾ, ലൈസാമ്മ തോമസ്, ധന്യ വേണുഗോപാൽ, സീതു ശശിധരന്, കെഎസ് പുരം ക്ഷീരസംഘം പ്രസിഡന്റ് ജോസഫ് കുര്യന്, പെരുന്തുരുത്ത് ക്ഷീരസംഘം സെക്രട്ടറി കെ.എൻ. വേണുഗോപാല് എന്നിവര് പ്രസംഗിച്ചു. കടുത്തുരുത്തി ക്ഷീരവികസന ഓഫീസര് എം.രാഗേഷിന്റെ നേതൃത്വത്തില് ക്ഷീരസംഘം ഭാരവാഹികള്ക്കായുള്ള പരിശീലന ക്ലാസും അവലോകന യോഗവും നടന്നു.