x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര​ത്ത് സു​ജി​ത്ത് വി​രി​യി​ച്ച​ത് വ​ർ​ണ വൈ​വി​ധ്യം

വെബ് ഡെസ്ക്
Published: August 27, 2026 11:51 PM IST | Updated: August 27, 2026 11:51 PM IST

സു​ജി​ത്തി​ന്‍റെ തോ​ട്ട​ത്തി​ൽ വി​രി​ഞ്ഞ ബ​ന്തി​പ്പൂ​ക്ക​ൾ.

റാ​ന്നി: ഓ​ണ​ക്കാ​ല​ത്ത് മ​ല​യോ​ര​ത്ത് സു​ജി​ത്ത് വി​രി​യി​ച്ച​ത് വ​ർ​ണ​വൈ​വി​ധ്യം. പൊ​ന്ന​മ്പാ​റ കി​ഴ​ക്കേ ചെ​രു​വി​ൽ സു​ജി​ത്തി​ന്‍റെ തോ​ട്ട​ത്തി​ൽ ബ​ന്തി പ്പൂക്ക​ളു​ടെ വ​ർ​ണ വൈ​വി​ധ്യം ആ​രെ​യും മോ​ഹി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. മു​ക്ക​ട-​ഇ​ട​മ​ൺ-​അ​ത്തി​ക്ക​യം റോ​ഡ​രി​കി​ൽ പൊ​ന്ന​മ്പാ​റ​ക്ക് സ​മീ​പ​മാ​ണ് സു​ജി​ത്ത് എ​ന്ന യു​വ​ക​ർ​ഷ​ക​ന്‍റെ കൃ​ഷി​യി​ടം. റോ​ഡി​നോ​ടു ചേ​ർ​ന്നു ത​ന്നെ​യാ​ണ് സു​ജി​ത്ത് ബ​ന്തി കൃ​ഷി ചെ​യ്ത​ത്. മ​റ്റു തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും കൃ​ഷി ചെ​യ്യാ​ൻ സ​മ​യം ക​ണ്ടെ​ത്തു​ന്ന സു​ജി​ത്ത് മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ബ​ന്തി കൃ​ഷി പ​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ ഓ​ണം മു​ന്നി​ൽ ക​ണ്ട് നേ​ര​ത്തേ ത​ന്നെ കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൈ​ക​ൾ ശേ​ഖ​രി​ച്ച് കൃ​ഷി ചെ​യ്യു​ക​യാ​യി​രു​ന്നു. മെ​ച്ച​പ്പെ​ട്ട നി​ല​യി​ൽ ത​ന്നെ പു​ഷ്പ​ങ്ങ​ൾ ഉ​ണ്ടാ​യി. എ​ന്നാ​ൽ ഓ​ണ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്തി​രു​ന്ന​തു​കാ​ര​ണം അ​ധി​കം ആ​ളു​ക​ൾ​ക്ക് സ​മ​യ​ത്ത് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

അ​ഞ്ഞൂ​റി​ലേ​റെ ബ​ന്തി തൈ​ക​ളാ​ണ് ഇ​ത്ത​വ​ണ സു​ജി​ത്ത് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും തി​ര​ക്കു​ക​ൾ കാ​ര​ണ​വും പൂ​വു​ക​ൾ വേ​ണ്ട വി​ധം മാ​ർ​ക്ക​റ്റ് ചെ​യ്യാ​നാ​യി​ല്ലെ​ന്ന വി​ഷ​മം മാ​ത്രം. ഇ​പ്പോ​ഴും സു​ജി​ത്തി​ന്‍റെ തോ​ട്ട​ത്തി​ൽ പൂ​ക്ക​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. ന​ല്ല ഒ​രു ക​ർ‌​ഷ​ക​നാ​യ സു​ജി​ത്ത് നി​ര​വ​ധി ഫ​ല സ​സ്യ​ങ്ങ​ൾ, വാ​ഴ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യെ​ല്ലാം കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം കു​ള​ത്തി​ൽ മീ​ൻ വ​ള​ർ​ത്ത​ലു​മു​ണ്ട്. ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക സ​ങ്ക​ര ഇ​ന​മാ​യ പൂ​ങ്ങ​ന്നൂ​ർ പ​ശു​വി​നെ​യും സു​ജി​ത്ത് വ​ള​ർ​ത്തു​ന്നു​ണ്ട്. ഒ​ന്ന​ര മു​ത​ൽ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന​താ​ണ് ഈ ​കു​ഞ്ഞ​ൻ പ​ശു​വെ​ന്ന് സു​ജി​ത്ത് പ​റ​യു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up