x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള: സം​ഗീ​ത​വി​രു​ന്നി​ൽ തു​ട​ക്കം

വെബ് ഡെസ്ക്
Published: September 25, 2026 02:19 AM IST | Updated: September 25, 2026 02:19 AM IST

സൂ​പ്പ​ർ ലീ​ഗ്‌ കേ​ര​ള സീ​സ​ൺ 3 പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് ഡ​യ​റ​ക്ട​ർ കെ.​എം. വ​ർ​ഗീ​സ്, ക്യാ​പ്റ്റ​ൻ ഏ​ർ​ണെ​സ്റ്റ് ല​വ്സം​ബ, മു​ഖ്യ​പ​രി​ശീ​ല​ക​ൻ ആ​ൻ​ഡ്രെ ചെ​ർ​ന്നി​ഷൊ​വ്‌, ചെ​

പ്ര​വേ​ശ​നം പ്ര​ത്യേ​ക ഗേ​റ്റി​ലൂ​ടെ മാ​ത്രം

ക​ണ്ണൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള മൂ​ന്നാം സീ​സ​ൺ തു​ട​ങ്ങു​ന്ന​ത് സം​ഗീ​ത പ​രി​പാ​ടി​ക​ളോ​ടെ. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്നു വൈ​കു​ന്നേ​രം ആ​റു മു​ത​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഹാ​ഫ് ടൈം ​ഷോ​യി​ൽ പ്ര​ശ​സ്ത റാ​പ്പ​ർ ഡ​ബ്സീ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രും അ​ണി​നി​ര​ക്കും.

ടി​ക്ക​റ്റു​മാ​യി അ​ഞ്ച് മു​ത​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കാം. ടി​ക്ക​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ത്തേ​ക്ക് മാ​ത്ര​മാ​യി​രി​ക്കും മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് പ്ര​വേ​ശ​നം.

പ്ലാ​റ്റി​നം സ്റ്റാ​ന്‍​ഡ്, പ്രീ​മി​യം ബോ​ക്‌​സ്, വി​വി​ഐ​പി ബോ​ക്‌​സ് ടി​ക്ക​റ്റു​ള്ള​വ​ര്‍ കാ​ര്‍​ഗി​ല്‍ റോ​ഡി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന് എ​തി​ര്‍​വ​ശ​ത്തെ ഗെ​യി​റ്റ് ന​മ്പ​ര്‍ ഒ​ന്നി​ലൂ​ടെ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ട​ത്.

ഫാ​മി​ലി സ്റ്റാ​ന്‍​ഡി​ലേ​ക്ക് ഗേ​റ്റ് ന​മ്പ​ര്‍ ര​ണ്ടു വ​ഴി​യും എ​വേ ഫാ​ന്‍​സ് ടി​ക്ക​റ്റു​ള്ള​വ​ര്‍ ഗേ​റ്റ് ന​മ്പ​ര്‍ ര​ണ്ടു വ​ഴി​യും മ​റൈ​നേ​ഴ്‌​സ് ഫോ​ര്‍​ട്ട് ടി​ക്ക​റ്റു​ള്ള​വ​ര്‍ ഗേ​റ്റ് ന​മ്പ​ര്‍ മൂ​ന്നു വ​ഴി​യും ജ​ന​റ​ല്‍ സൗ​ത്ത് ഗാ​ല​റി ടി​ക്ക​റ്റു​ള്ള​വ​ര്‍ ഗേ​റ്റ് നാ​ലു വ​ഴി​യും ബ​ഫ് ടി​ക്ക​റ്റു​ള്ള​വ​ര്‍ ആ​റ്, ഏ​ഴ് ഗേ​റ്റ് വ​ഴി​യും അ​ക​ത്തു ക​യ​റാം.
ഡ​യ​റ​ക്ടേ​ഴ്‌​സ് ബോ​ക്‌​സി​ന് ഗേ​റ്റ് അ​ഞ്ച് വ​ഴി​യും ഹോ​സ്പി​റ്റാ​ലി​റ്റി സ്റ്റാ​ന്‍​ഡ് ടി​ക്ക​റ്റു​ള്ള​വ​ര്‍ ഗേ​റ്റ് ആ​റ് വ​ഴി​യു​മാ​ണ് പ്ര​വേ​ശ​നം.

ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​ന് മു​ഖ്യ​പ​രി​ശീ​ല​ക​ൻ ആ​ൻ​ഡ്രെ ചെ​ർ​ണി​ഷൊ​വ്‌, ക്യാ​പ്റ്റ​ൻ ഏ​ർ​ണ​സ്റ്റ് ല​വ്സം​ബ, ചെ​യ​ർ​മാ​ൻ ഡോ.​എം.​പി.​ഹ​സ​ൻ​കു​ഞ്ഞി, ഡ​യ​റ​ക്ട​ർ കെ.​എം. വ​ർ​ഗീ​സ്, തൃ​ശൂ​ർ മാ​ജി​ക് എ​ഫ്സി​ക്ക് വേ​ണ്ടി ടീം ​മാ​നേ​ജ​ർ അ​സ്‌​ലം, സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഹെ​ഡ് ഓ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് സ​ജോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ടി​ക്ക​റ്റ് വാ​ങ്ങാം

ക​ണ്ണൂ​ര്‍ ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സി​ന്‍റെ അ​ഞ്ച് ഹോം ​മ​ത്സ​ര​ങ്ങ​ളു​ടെ​യും ടി​ക്ക​റ്റു​ക​ള്‍ www.kannurwarriorsfc.com എ​ന്ന വെ​ബ് സൈ​റ്റി​ലും www.skillboxes.com വെ​ബ് സൈ​റ്റി​ലും ആ​പ്ലി​ക്കേ​ഷ​നി​ലും ല​ഭ്യ​മാ​ണ്. ഓ​ഫ്‌​ലൈ​ന്‍ ടി​ക്ക​റ്റു​ക​ള്‍ ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ കി​ഴ​ക്കേ ക​വാ​ട​ത്തി​ന് എ​തി​ര്‍​വ​ശം പൊ​ലി​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ന് സ​മീ​പം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ നി​ന്ന് ല​ഭ്യ​മാ​ണ്.

ശു​ചി​മു​റി​ക​ള്‍

മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​കം ശു​ചി​മു​റി​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബ​യോ ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. എ​ല്ലാ ഗാ​ല​റി​യു​ടെ​യും ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി ഓ​രോ ബ​യോ ടോ​യ്‌​ല​റ്റു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

നി​രോ​ധി​ത വ​സ്തു​ക്ക​ള്‍

പ​വ​ര്‍ ബാ​ങ്ക്, സി​ഗ​ര​റ്റ് ആ​ൻ​ഡ് ലൈ​റ്റ​ര്‍, സെ​ല്‍​ഫി സ്റ്റി​ക്ക്, കോ​യി​ന്‍​സ്, വി​സി​ല്‍, ഗ്ലാ​സ് കു​പ്പി​ക​ള്‍, കു​ട, ഹെ​ല്‍​മ​റ്റ്, ഡി​എ​സ്എ​ല്‍​ആ​ര്‍ കാ​മ​റ, ആ​യു​ധ​ങ്ങ​ള്‍, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍, ലേ​യ്‌​സ​ര്‍, ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍, മ​ദ്യം, വീ​ഡി​യോ കാ​മ​റ, ഡ്രോ​ണ്‍​, ടി​ന്‍ ആ​ൻ​ഡ് ക്യാ​ന്‍​സ്, സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍, ക​ത്തു​ന്ന വ​സ്തു​ക്ക​ള്‍, അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ള്‍, മൂ​ര്‍​ച്ച​യു​ള്ള വ​സ്തു​ക്ക​ള്‍, പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണ​ങ്ങ​ള്‍, പ​ട​ക്ക​ങ്ങ​ള്‍.

പാ​ര്‍​ക്കിം​ഗ്

ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ മ​ത്സ​രം കാ​ണാ​ൻ എ​ത്തു​ന്ന​വ​ര്‍​ക്ക് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ്, ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ മ​ള്‍​ട്ടി ലെ​വ​ല്‍ പാ​ര്‍​ക്കിം​ഗ്, ജി​വി​എ​ച്ച്എ​സ്എ​സ് സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ട്, പൊ​ലി​സ് മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാം. മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​വ​ര്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്ത് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രാം.

Tags : Nattuvishesham DistrictNews DeepikaNews Super League

Recent News

Corehub Up