സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
നെയ്യാറ്റിന്‍കര: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ 116- ാം നാടു കടത്തല്‍ വാര്‍ഷികദിനം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്ന് ആചരിക്കും. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്‍വശത്തെ സ്വദേശാഭിമാനി പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ അര്‍ധകായ പ്രതിമയില്‍ സംഘടനകളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടക്കും.
സ്വദേശാഭിമാനി ജേര്‍ണലിസ്റ്റ് ഫോറം പ്രസ് ക്ലബ് നെയ്യാറ്റിന്‍കരയുടെ ആഭിമുഖ്യത്തില്‍ രാവിലെ 9.30ന് പ്രസ് ക്ലബില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രസ് ക്ലബ്, ഗാന്ധിമിത്രമണ്ഡലം, നിംസ് മെഡിസിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വൈകുന്നേരം ആറിന് സ്വദേശാഭിമാനി നാടുകടത്തല്‍ സ്മരണായാത്ര നടക്കും. ടിബി ജംഗ്ഷനില്‍നിന്നും ആരംഭിക്കുന്ന യാത്ര പ്രസ് ക്ലബിനു മുന്നില്‍ സമാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 8.30ന് സ്വദേശാഭിമാനി പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന സ്വദേശാഭിമാനി നാടുകടത്തല്‍ ദിനാചരണം കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് എം.സി. സെല്‍വരാജ് അധ്യക്ഷനാകും.
എന്‍.കെ. പത്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വദേശാഭിമാനി പാര്‍ക്കില്‍ രാവിലെ പത്തിനു ചേരുന്ന അനുസ്മരണ യോഗം മന്ത്രി കെ. മുരളീധരന് ഉദ്ഘാടനം ചെയ്യും. വെണ്‍പകല്‍ അവനീന്ദ്രകുമാര്‍ അധ്യക്ഷനാകുന്ന യോഗത്തില്‍ എന്‍. ശക്തന് എംഎല്‍എ, നെയ്യാറ്റിന്‍കര സനല്‍, അഡ്വ. മര്യാപുരം ശ്രീകുമാര്‍, മുന്‍ എംഎല്‍എ ആര്. സെല്‍വരാജ് എന്നിവര്‍ പങ്കെടുക്കും.