ചേർത്തല: പച്ച അരയന്നം പപ്പായ മരത്തിൽ, വീട്ടുകാർ ആദ്യം ഒന്ന് സംശയിച്ചു. പിന്നെ അവർക്ക് മനസിലായി ഇത് അരയന്നം അല്ല പപ്പായ ആണെന്ന്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 20-ാം വാർഡ് ചെത്തി കോയിൽപറമ്പിൽ നെൽസൺ-സിനി ദമ്പതികളുടെ വീട്ടിലാണ് അപൂർവ പപ്പായ ഉണ്ടായത്.
രണ്ടര വർഷം മുമ്പാണ് കുരു പാകി പപ്പായ കിളിർപ്പിച്ചത്. ഇതിനൊപ്പമുള്ള മറ്റൊരു പപ്പായ മനുഷ്യരുടെ വിരലിന്റെ രൂപത്തിൽ ആണ് ഉണ്ടായത്.
ഈ പപ്പായ കാക്ക കൊത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ പപ്പായ മരത്തിന് സമീപം എത്തി മുകളിലുള്ള പപ്പായ വീക്ഷിച്ചത്.
ഉടൻതന്നെ അരയന്നത്തിന്റെ രൂപം ഇവരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പപ്പായ പറിച്ചെടുത്തതിനുശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഇതുകണ്ട് ധാരാളം ആൾക്കാരാണ് നെൽസനെയും സിനിയെയും വിളിച്ച് പപ്പായയുടെ വിശേഷങ്ങൾ അറിയുകയും നേരിൽ കാണാൻ എത്തുകയും ചെയ്തത്.
രണ്ടുദിവസമായി പപ്പായ കാണാൻ നിരവധി ആൾക്കാരാണ് ഇവരുടെ വീട്ടിൽ എത്തുന്നത്.
Tags : NattuVishesham.DistricteNews