മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ടി.എം. ജേക്കബിന്റെ 15ാമത് അനുസ്മരണ സമ്മേളനം മൂവാറ്റുപുഴയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യു
മൂവാറ്റുപുഴ : കേരളത്തെക്കാൾ വളർന്ന നേതാവായിരുന്നു ടി.എം. ജേക്കബെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവും മികച്ച നിയമസഭാ സാമാജികനുമായിരുന്ന ടി.എം. ജേക്കബിന്റെ 15ാമത് അനുസ്മരണം സമ്മേളനം മൂവാറ്റുപുഴ വൈഎംസിഎ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിച്ചു. എംപിമാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസീസ് ജോർജ്, എംഎൽഎ ഷിബു തെക്കുംപുറം, മുൻ എംഎൽഎമാരായ ജോണി നെല്ലൂർ, ജോസഫ് വാഴക്കൻ, പി.സി. ജോസഫ് തുടങ്ങിയവരും ടി.എം. ജേക്കബിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.
Tags :