x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ളി​പ്പ​റ​മ്പ്-ശ്രീ​ക​ണ്ഠ​പു​രം-ഇ​രി​ട്ടി സം​സ്ഥാ​നപാ​ത വി​ക​സ​നം: ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: July 28, 2026 12:59 AM IST | Updated: July 28, 2026 12:59 AM IST

ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ കെ.​വി. കു​ഞ്ഞി​രാ​മ​ൻ പ്ര​സം​ഗി​ക്കു​ന്നു.

പ​യ്യാ​വൂ​ർ: ഇ​രി​ക്കൂ​ർ ​മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ ത​ളി​പ്പ​റ​മ്പ്–​ശ്രീ​ക​ണ്ഠ​പു​രം–​ഇ​രി​ട്ടി സം​സ്ഥാ​ന​പാ​ത​യു​ടെ വി​ക​സ​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ശ്രീ​ക​ണ്ഠ​പു​ര​ത്ത് ചേ​ർ​ന്ന ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​ക്കും ഇ​രി​ക്കൂ​ർ, ത​ളി​പ്പ​റ​മ്പ് എം​എ​ൽ​എ​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ശ്രീ​ക​ണ്ഠ​പു​രം വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ല​ക്ഷ്മ​ണ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി​ദ്യാ​ഭ്യാ​സ കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​ബി​ജു, ആ​രോ​ഗ്യ കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ പി. ​നൂ​റു​ദ്ദീ​ൻ, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ശ്രീ​ക​ണ്ഠ​പു​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​സി. മാ​മു ഹാ​ജി, കൗ​ൺ​സി​ല​ർ സി.​എം. തോ​മ​സ്, ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തം​ഗം റ​ജീ​ന മു​നീ​ർ, എം.​എ. സു​ധാ​ക​ര​ൻ, ഫി​ലി​പ്പ്കു​ട്ടി കു​ഴി​ത്തോ​ട്ട്, എ. ​ഇ​ബ്രാ​ഹിം, എം.​പി. കു​ഞ്ഞി​മൊ​യ്തീ​ൻ, മു​ഹ​മ്മ​ദ് കു​ഞ്ഞി, ഉ​ത്ത​മ​ൻ ശ്രീ​ക​ണ്ഠ​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യോ​ഗ​ത്തി​ൽ രൂ​പീ​ക​ച്ച ജ​ന​കീ​യ ക​മ്മി​റ്റി​യി​ൽ കെ.​വി. കു​ഞ്ഞി​രാ​മ​ൻ -ചെ​യ​ർ​മാ​ൻ, കെ.​പി. ല​ക്ഷ്മ​ണ​ൻ -ജ​ന​റ​ൽ ക​ൺ​വീ​ന​ർ, എ. ​ഇ​ബ്രാ​ഹിം -ട്ര​ഷ​റ​ർ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും സാ​മൂ​ഹി​ക-​വ്യാ​പാ​ര രം​ഗ​ത്തെ പ്ര​തി​നി​ധി​ക​ളെ​യും ര​ക്ഷാ​ധി​കാ​രി​ക​ളാ​യും വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യും ക​ൺ​വീ​ന​ർ​മാ​രാ​യും ഉ​ൾ​പ്പെ​ടു​ത്തി.

മു​ഖ്യ​മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ഭീ​മ​ഹ​ർ​ജി സ​മ​ർ​പ്പ​ണം, ഓ​ഗ​സ്റ്റ് 10-ന് ​ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡി​ൽ ജ​ന​കീ​യ ഒ​പ്പു​ശേ​ഖ​ര​ണം, ഇ​രി​ക്കൂ​ർ, ത​ളി​പ്പ​റ​മ്പ് എം​എ​ൽ​എ​മാ​രെ പ്ര​തി​നി​ധി​സം​ഘം നേ​രി​ൽ ക​ണ്ട് റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത അ​റി​യി​ക്കു​ക, റോ​ഡ് ക​ട​ന്നു​പോ​കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭ​ര​ണ​സ​മി​തി യോ​ഗ​ങ്ങ​ളി​ൽ വി​ക​സ​ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​മേ​യം പാ​സാ​ക്കാ​ൻ അ​ഭ്യ​ർ​ത്ഥി​ക്കു​ക, മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ച്ച് ക​ത്ത് ന​ൽ​കു​ക എ​ന്നി​വ​യാ​ണ് യോ​ഗ​ത്തി​ലെ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ.

Tags : Nattuvishesham DistrictNews DeepikaNews Public Committee

Recent News

Corehub Up