x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​രേ​ക​ട​വ്-മാ​ക്കേക്ക​ട​വ് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് ടാ​റിം​ഗ് തു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 1, 2026 12:16 AM IST | Updated: October 1, 2026 12:16 AM IST

കാ​യ​ൽ പാ​ല​ത്തി​ന്‍റെ നേ​രേ​ക​ട​വ് സ​മീ​പ​ന റോ​ഡി​ന്‍റെ ടാ​റിം​ഗ് ആ​രം​ഭി​ച്ച​പ്പോ​ൾ.

വൈ​ക്കം: കോ​ട്ട​യം-ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ചു വേ​മ്പ​നാ​ട്ടു കാ​യ​ലി​ലെ നേ​രേ​ക​ട​വ് - മാ​ക്കേ​ക്ക​ട​വ് ഫെ​റി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കാ​യ​ൽ പാ​ല​ത്തി​ന്‍റെ സ​മീ​പ​ന റോ​ഡി​ന്‍റെ ടാ​റിം​ഗ് തു​ട​ങ്ങി. നേ​രേക​ട​വി​ലെയും മാ​ക്കേ​ക്ക​ട​വി​ലെയും സ​മീ​പ​ന റോ​ഡു​ക​ളി​ലെ​യും സ​ർ​വീ​സ് റോ​ഡു​ക​ളി​ലെ​യും ടാ​റിം​ഗാ​ണ് ആ​രം​ഭി​ച്ച​ത്. സ​മീ​പ​ന റോ​ഡു​ക​ളു​ടെ​യും സ​ർ​വീ​സ് റോ​ഡു​ക​ളു​ടെയും ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ഇ​ന്ന് പാ​ല​ത്തി​ലെ ടാ​റിം​ഗ് ആ​രം​ഭി​ക്കു​മെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 15ന് പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നുകൊ​ടു​ക്കാ​നാ​കു​മെ​ന്ന് ക​രാ​റു​കാ​ർ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​രു​ടെ​യും അ​രൂ​ർ എം​എ​ൽ​എകൂ​ടി​യാ​യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ൽ പാ​ലം നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് കെ. ​ബി​നി​മോ​ൻ എം​എ​ൽഎ ​പ​റ​ഞ്ഞു.
10 വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച പാ​ലം നി​ർ​മാ​ണം പാ​തി​യി​ൽ നി​ല​ച്ചി​രു​ന്നു. 2024ൽ ​പാ​ലം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നാ​യി 42 കോ​ടി രൂ​പ എ​ൽഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. സ​മീ​പ​ന റോ​ഡി​ന് ഭൂ​മി​യേ​റ്റെ​ടു​ക്കു​ന്ന​തി​നും ശേ​ഷി​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മ​ട​ക്ക​മാ​ണ് ഈ ​തു​ക അ​നു​വ​ദി​ച്ച​ത്.

കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന നേ​രേ​ക​ട​വ്-​മാ​ക്കേ​ക്ക​ട​വ് പാ​ലം എ​ന്ന നാ​ടി​ന്‍റെ ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ഏ​റെ നാ​ള​ത്തെ പോ​രാ​ട്ട​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ 2008ല്‍ 76 ​കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ആ​രം​ഭി​ച്ച പാ​ല​ത്തി​ന്‍റെ പ്രാ​രം​ഭപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​പ്രോ​ച്ച് റോ​ഡിന്‍റെ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്കം കോ​ട​തി​യി​ലെ​ത്തി​യ​തോ​ടെ നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​മു​ട​മ​ക​ള്‍​ക്ക് തു​ക ന​ല്‍​കു​ന്ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ക​രാ​ര്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞു. തു​ട​ര്‍​ന്ന് 2016ലാ​ണ് പാ​ലം നി​ര്‍​മാ​ണ​ത്തി​ന് ജീ​വ​ന്‍വ​ച്ച​ത്.

എ​റ​ണാ​കു​ളം ഗോ​ശ്രീ പാ​ലം നി​ര്‍​മി​ച്ച ക​മ്പ​നി​യാ​ണ് പാ​ലം നി​ര്‍​മാ​ണ ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്. നി​ർ​ദി​ഷ്ട തു​റ​വൂ​ര്‍-​പ​മ്പ ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടാ​മ​ത്തെ പാ​ല​മാ​ണ് നേ​രേ​ക​ട​വ്-​മാ​ക്കേ​ക്ക​ട​വ് പാ​ലം. നി​ര്‍​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യ തു​റ​വൂ​ര്‍ പാ​ലം നി​ര്‍​മാ​ണം 2015ല്‍ ​പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. വേ​മ്പ​നാ​ട്ടു​കാ​യ​ലി​നു കു​റു​കേ​യു​ള്ള ഏ​റ്റ​വും നീ​ള​മേ​റി​യ മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക​ട​വ് പാ​ല​ത്തി​ന് ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​റോ​ളം നീ​ള​വും 11 മീ​റ്റ​ര്‍ വീ​തി​യു​ണ്ട്. പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ വൈ​ക്ക​ത്തുനി​ന്നു കൊ​ച്ചി​യി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി കൂ​ടി​യാ​കും ഇ​ത്. ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​മാ​യ തു​റ​വൂ​രി​ല്‍നി​ന്നു വൈ​ക്കംവ​ഴി തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് പ​മ്പ​യി​ലേ​ക്ക് വ​ള​രെ വേ​ഗ​ത്തി​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up