x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടി​ന് വെ​ളി​ച്ചം പ​ക​രു​ന്ന​വ​രാ​ണ് അ​ധ്യാ​പ​ക​ർ: ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ്

വെബ് ഡെസ്ക്
Published: September 6, 2026 10:28 PM IST | Updated: September 6, 2026 10:28 PM IST

അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ ആ​ദ​രി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ർ

ചെ​റു​തോ​ണി: നാ​ടി​ന് വെ​ളി​ച്ചം പ​ക​ർ​ന്നു​ന​ൽ​കു​ന്ന​വ​രാ​ണ് അ​ധ്യാ​പ​ക​രെ​ന്ന് ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ്. പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു അ​ധ്യാ​പ​ക​ൻ 25-30 വ​ർ​ഷം കൊ​ണ്ട് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തീ​ക്ഷ​യോ​ടെ ജീ​വി​ത​ത്തി​ൽ മു​ന്നേ​റാ​ൻ പ്രാ​പ്ത​നാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സ​മൂ​ഹം അ​ധ്യാ​പ​ക​രെ​ക്കാ​ൾ വി​ല​മ​തി​ക്കു​ന്ന മ​റ്റൊ​രു ജോ​ലി​യി​ല്ല. ഏ​തൊ​രു ഉ​ദ്യോ​ഗ​സ്ഥ​നെ​യും അ​വ​നെ ആ ​ജോ​ലി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​ർ വേ​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​വ് പ​ക​ർ​ന്ന് ന​ൽ​കു​ന്ന​തി​ലു​പ​രി അ​വ​രി​ൽ ന​ല്ല ചി​ന്ത​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും സാ​മൂ​ഹ്യബോ​ധ​വും മ​നു​ഷ്യ​ത്വ​വു​മു​ള്ള​വ​രു​മാ​ക്കു​ന്ന​തി​നും അ​ധ്യാ​പ​ക​ർ​ക്ക് സ്വാ​ധീ​നം ചെ​ലു​ത്താ​നാ​വു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​വും ടീ​ച്ചേ​ഴ്സ് ഡേ ​ബു​ള്ള​റ്റി​ൻ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ളി ആ​ല​പ്പു​രയ്​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ക്രീ​ൻ ടൈം ​ച​ല​ഞ്ച് ഉ​ദ്ഘാ​ട​നം രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി ഫാ.​ഡോ.​ ജോ​ർ​ജ് ത​കി​ടി​യേ​ൽ നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ അ​സിസ്റ്റന്‍റ് മാ​നേ​ജ​ർ ഫാ. ​ഐ​ബി​ൻ കാ​രി​ശേ​രി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ല​യ​ത്തി​നാ​ൽ, എംപി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി​യ ബി​നോ​ജ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജോ ജോ​ർ​ജ്, ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് അ​ർ​ച്ച​ന തോ​മ​സ്, യു​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ അ​നി​ത എ​സ്എ​ബി​എ​സ്, എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സ് എ​ഫ്എ​സ്എ​ൽ​ജി, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അംഗം ജി​മ്മി മാ​പ്ര​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ളി​ലെ 85 അ​ധ്യാ​പ​ക​രെ​ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

Tags : Teachers NattuVishasham DistrictNews

Recent News

Corehub Up