x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ധിദി​ന​ങ്ങ​ൾ കാ​ത്ത് കാ​യ​ൽ ടൂ​റി​സം

എ​ബി​ലി​ൻ കെ. ​ഏ​ബ്ര​ഹാം
Published: September 6, 2026 11:21 PM IST | Updated: September 6, 2026 11:21 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: ഓ​ണ​ക്കാ​ല സീ​സ​ണി​ലും കാ​യ​ല​ഴ​ക് കാ​ണാ​ൻ ആ​ളി​ല്ലാ​തെ വി​നോ​ദ​സ​ഞ്ചാ​രമേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ഈ ​സീ​സ​ൺ മു​ന്നി​ൽക്കണ്ട് ത​യാറെ​ടു​പ്പു​ക​ൾ ന​ട​ത്തി​യ ഹൗ​സ്ബോ​ട്ട് ഉ​ട​മ​ക​ളെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെ​യു​മാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ ഇ​ടി​വ് നി​രാ​ശ​യി​ലാ​ഴ്ത്തി​യ​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഹൗ​സ്ബോ​ട്ട് ബു​ക്കിം​ഗി​ൽ 80 ശ​ത​മാ​നം കു​റ​വാ​ണ് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞമാ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യും പ്ര​ള​യ​വു​മാ​ണ് സ​ഞ്ചാ​രി​ക​ളെ പി​ന്നോ​ട്ട​ടി​ച്ച​ത്. മ​ഴ​യ്ക്കുശേ​ഷ​വും പു​തി​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ തീ​രെ കു​റ​വാ​ണെ​ന്നും നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ബു​ക്കിം​ഗു​ക​ൾ പ​ല​തും റ​ദ്ദാ​ക്ക​പ്പെ​ട്ടു​വെ​ന്നും ഓ​ൾ കേ​ര​ള ഹൗ​സ് ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി. ​വി​നോ​ദ് പ​റ​ഞ്ഞു. അ​തു​കൊ​ണ്ടു​ത​ന്നെ ലാ​ഭം നോ​ക്കാ​തെ കു​റ​ഞ്ഞ പാ​ക്കേ​ജ് ന​ൽ​കി പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തുമൂ​ലം ക​ടു​ത്തമ​ത്സ​ര​വും ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.
ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കു​റ​യു​ന്ന​ത് സെ​പ്റ്റം​ബ​ർ മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള പ്ര​ധാ​ന സീ​സ​ണെ ബാ​ധി​ക്കു​മോ എ​ന്ന വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ. ത​ദ്ദേ​ശീ​യ​രാ​യ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ചെ​റി​യ ഓ​ട്ട​ങ്ങ​ൾ പോ​ലും ഇ​പ്പോ​ൾ അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും പു​ന്ന​മ​ട​യി​ലെ ഹൗ​സ്‌​ബോ​ട്ട് ഉ​ട​മ​ക​ളും പ​റ​യു​ന്നു.

സ​ഞ്ചാ​രി​ക​ളു​ടെ കു​റ​വി​നൊ​പ്പം സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വും മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി. പാ​ച​ക​വാ​ത​ക​ത്തി​നും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കും വി​ല കു​ത്ത​നെ കൂ​ടി​യ​തോ​ടെ ഹൗ​സ്ബോ​ട്ടു​ക​ളു​ടെ ന​ട​ത്തി​പ്പു ചെ​ല​വ് ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ചു. സീ​സ​ൺ പ്ര​തീ​ക്ഷ​ക​ൾ അ​സ്ത​മി​ച്ച​തോ​ടെ ഈ ​മേ​ഖ​ല​യെ മാ​ത്രം ഉ​പ​ജീ​വ​ന​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​മാ​ണ് പ​ട്ടി​ണി​യി ലാ​യി​രി​ക്കു​ന്ന​ത്.

വ​രു​ന്ന സ​ർ​ക്കാ​ർ അ​വ​ധി ദി​ന​ങ്ങ​ളി​ലും പൂ​ജാ അ​വ​ധിദി​ന​ങ്ങ​ളി​ലു​മാ​ണ് ഇ​നി​യു​ള്ള പ്ര​തീ​ക്ഷ. ഈ ദി​വ​സ​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ആ​ല​പ്പു​ഴ, കു​മ​ര​കം മേ​ഖ​ല​യി​ലെ കാ​യ​ൽ ടൂ​റി​സം പൂ​ർ​ണ​മാ​യും ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങും. ഇ​ത് വ​ഴി​യോ​രക്കച്ച​വ​ട​മു​ൾ​പ്പെ​ടെ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളെ​യും ബാ​ധി​ക്കും.

Tags : Backwater tourism NattuVishasham DistrictNews

Recent News

Corehub Up