പ്രതീകാത്മക ചിത്രം
ആലപ്പുഴ: മരിയൻ തീർഥാടന കേന്ദ്രമായ തുമ്പോളി സെന്റ് തോമസ് പള്ളിയിൽ എട്ടുനോമ്പ് തിരുനാൾ. ഇന്നു രാവിലെ 5.40ന് ജപമാല, 6.30ന് ദിവ്യബലി,11നും ഉച്ചയ്ക്ക് രണ്ടിനും അഖണ്ഡ ജപമാല.
വൈകുന്നേരം അഞ്ചിന് ജപമാല, നൊവേന, ദിവ്യബലി, ലിറ്റിനി. തിരിപ്രദക്ഷിണം കടൽ തീരംചുറ്റി ദേവാലയത്തിൽ എത്തിച്ചേരുന്നു. പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 5.40ന് ജപമാല, 6.30ന് ദിവ്യബലി, വൈകുന്നേരം അഞ്ചിന് ജപമാല, നൊവേന തുടർന്ന് തിരുനാൾ ദിവ്യബലി, ആരാധന മുഖ്യകാർമികൻ-ഫാ. അലക്സ് കൊച്ചീക്കാരൻവീട്ടിൽ.
തുടർന്ന് തിരുസ്വരൂപ വന്ദനം, ജന്മദിന കേക്ക് മുറിക്കൽ മാതാനൃത്തസന്ധ്യ, തിരുക്കർമങ്ങൾക്ക് വികാരി ഫാ. പോൾ ജെ. അറയ്ക്കൽ, സഹവികാരി ഫാ. ആൽബിൻ മൈക്കിൾ അറയ്ക്കൽ എന്നിവർ നേതൃത്വം നൽകും.
Tags : Feast NattuVishasham DistrictNews