x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​ഇ​സി ബാ​ങ്ക്: സി​പി​എം ആ​രോ​പ​ണം തള്ളി കോൺഗ്രസ്

വെബ് ഡെസ്ക്
Published: August 27, 2026 11:56 PM IST | Updated: August 27, 2026 11:56 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി പി​രി​ച്ചു വി​ട്ട​തു സം​ബ​ന്ധി​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ. ബാ​ങ്ക് ഭ​ര​ണ​സ​മ​തി​യു​ടെ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ളെ​യും ബാ​ങ്ക് ഫ​ണ്ട് ദു​ർ​വി​ന​യോ​ഗ​ത്തെ​യും നി​യ​മ വി​രു​ദ്ധ നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഉ​ത്ത​ര​വി​ട്ടു ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തോ​ടു സ​ഹ​ക​രി​ക്കാ​ത്ത നി​ല​പാ​ടാ​ണ് ഭ​ര​ണ​സ​മ​തി സ്വീ​ക​രി​ച്ച​ത്. പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നേ തു​ട​ർ​ന്ന്, നി​യ​മ പ്ര​കാ​രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ‌ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളും ര​ജി​സ്റ്റ​റു​ക​ളും ന​ൽ​ക​തെ വെ​ല്ലു​വി​ളി​ക്കാ​നാ​ണ് ഭ​ര​ണ സ​മ​തി ശ്ര​മി​ച്ച​ത്. നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ബാ​ങ്കി​നെ സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ സ​ഹ​ക​ര​ണ നി​യ​മ​ത്തി​ലു​ള്ള ത​ന്‍റെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു വി​ട്ട​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി.

മാ​ത്യ​കാ​പ​ര​മാ​യി ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന ബാ​ങ്കി​നെ ന​ശി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി സ്വീ​ക​രി​ച്ച​ത്. എ​ല്ലാ ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളും ലം​ഘി​ച്ചാ​ണ് സി​പി​എം 2021ൽ ​ബാ​ങ്ക് ഭ​ര​ണം പി​ടി​ച്ച​ത്.

2026 മാ​ർ​ച്ചി​ൽ 12 കോ​ടി രൂ​പ ന​ഷ്ട​ത്തി​ലാ​യ ബാ​ങ്കി​ൽ നി​യ​മ വി​രു​ദ്ധ​മാ​യി സ്വ​ന്ത​ക്കാ​രാ​യ 12 പേ​രെ ഭ​ര​ണ​സ​മി​തി പ്യൂ​ണ​ൻ മാ​രാ​യി നി​യ​മി​ച്ചു. 23 മാ​നേ​ജ​ർ ത​സ്തി​ക ഒ​ഴി​ഞ്ഞ് കി​ട​ക്കു​മ്പോ​ഴാ​ണ് ഇ​പ്ര​കാ രം ​ചെ​യ്ത​ത്. യു​ഡി​എ​ഫ് ഭ​രണസ​മ​തി അ​ധി​കാ​രം ഒ​ഴി​യു​മ്പോ​ൾ 226 കോ​ടി രൂ​പ​യു​ണ്ടാ​യി​രു​ന്ന നി​ക്ഷേ​പം ഇ​ന്ന് 140 കോ​ടി​യാ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ 10 വ​ർ​ഷം​കൊ​ണ്ട് ജി​ല്ല​യി​ലെ യു​ഡി​എ​ഫ് ഭ​രി​ച്ച 23 ബാ​ങ്കു​ക​ളാ​ണ് അ​ക്ര​മം ന​ട​ത്തി സി​പി​എം പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​ബാ​ങ്കു​ക​ളെ​ല്ലാം ഇ​ന്ന് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ സി​പി​എം നേ​തൃ​ത്വം യു​ഡി​എ​ഫി​നെ വി​മ​ർ​ശി​ക്കു​ന്ന​തി​ന് അ​വ​കാ​ശ​മി​ല്ല. സ്വ​ന്തം പ​രാ​ജ​യം മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യും നേ​തൃ​ത്വ​വും ശ്ര​മി​ക്കു​ന്ന​തെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് കു​റ്റ​പ്പെ​ടു​ത്തി.

ജ​നാ​ധി​പ​ത്യ​പ​ര​മ​ല്ലാ​ത്ത​ മാ​ർ​ഗ​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യം ഉ​ണ്ടാ​ക്കി ഭ​ര​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സി​പി​എം നേ​താ​ക്ക​ൾ​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണി​തെ​ന്നും ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജ​നാ​ധി​പ​ത്യ ഭ​ര​ണം പു​ന:​സ്ഥാ​പി​ക്കാ​നു​ള്ള ആ​ദ്യ നീ​ക്ക​മാ​ണെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up