x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ടെ​ക്‌​നി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ കോ​ണ്‍​ക്ലേ​വ്


Published: June 15, 2026 11:16 PM IST | Updated: June 15, 2026 11:16 PM IST

ചൂ​ണ്ട​ച്ചേ​രി: എ.​പി.​ജെ. അ​ബ്ദു​ള്‍ ക​ലാം സ​ര്‍​വ​ക​ലാ​ശാ​ല 2026ലെ ​അ​ക്കാ​ദ​മി​ക് അ​ഡ്മി​ഷ​ന്‍ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ടെ​ക്‌​നി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ കോ​ണ്‍​ക്ലേ​വ് പാ​ലാ സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ നാ​ളെ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം 4.30 വ​രെ ന​ട​ത്തും. ബി​ടെ​ക്, എം​ടെ​ക് കോ​ഴ്‌​സു​ക​ളി​ല്‍ ചേ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും പ്രോ​ഗ്രാ​മി​ല്‍ സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കാം.

കോ​ണ്‍​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ജി​നി​യ​റി​ംഗ് മേ​ഖ​ല​യി​ല്‍ കേ​ര​ള​ത്തി​ലു​ള്ള വി​വി​ധ കോ​ഴ്‌​സു​ക​ളും സാ​ധ്യ​ത​ക​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും പ​രി​ച​യ​പ്പെ​ടു​ത്താ​ന്‍ ന​ട​ത്ത​പ്പെ​ടു​ന്ന കോ​ണ്‍​ക്ലേ​വി​ല്‍ ജി​ല്ല​യി​ലും പു​റ​ത്തും​നി​ന്നു​മാ​യി പ​ത്തി​ല​ധി​കം കോ​ള​ജു​ക​ള്‍ പ​ങ്കെ​ടു​ക്കും. കേ​ര​ള​ത്തി​ലെ വി​വി​ധ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ള്‍, അ​വ​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, ഫാ​ബ് ലാ​ബു​ക​ള്‍, സ്റ്റാ​ര്‍​ട്ട് അ​പ്പു​ക​ള്‍, ഇ​ന്‍​ക്യു​ബേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, ഇ​ന്നൊ​വേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ​യ്‌​ക്കൊ​പ്പം എ​ന്‍​ജി​നി​യ​റിം​ഗ് മേ​ഖ​ല​യി​ലെ ജോ​ലി സാ​ധ്യ​ത​ക​ളും അ​ടു​ത്ത​റി​യാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യാ​ണ് കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ന്‍​ജി​നി​യ​റിം​ഗി​ന്‍റെ ഏ​ത് ബ്രാ​ഞ്ച് തെ​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും കോ​ണ്‍​ക്ലേ​വി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്നു.

സ​മ്മേ​ള​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ധ്യാ​പ​ക​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ച്ച് ത​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ക്കാം. വി​വി​ധ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ള്‍ ന​ല്‍​കു​ന്ന ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, ഡാ​റ്റാ അ​ന​ലി​റ്റി​ക്‌​സ്, റോ​ബോ​ട്ടി​ക്‌​സ്, ഓ​ട്ടോ​മേ​ഷ​ന്‍ തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക പ്രോ​ഗ്രാ​മു​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ നേ​ടാ​നും ഈ ​വേ​ദി സ​ഹാ​യി​ക്കും.

Tags : Conclave Nattuvishesham District News

Recent News

Corehub Up