കമ്യൂണിറ്റി കോളജിനും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിനുമായി നിർമിച്ചിട്ടുള്ള മണ്ണാംപറമ്പിലെ കെട്ടിടത്തിലേക്കുള്ള വഴി കാടുപിടിച്ച നിലയിൽ.
പുതിയ കെട്ടിടത്തിലേക്കു മാറാനാകാതെ
കമ്യൂണിറ്റി കോളജും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടും
വടക്കഞ്ചേരി: സർക്കാരിനു കീഴിലുള്ള സംസ്ഥാനത്തെ ഏക കമ്യൂണിറ്റി കോളജും സംസ്ഥാന ടൂറിസം വകുപ്പിന്റെയും പട്ടികജാതി-വർഗ വകുപ്പിന്റെയും സംയുക്ത സംരഭമായ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടും പുതിയ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിന് ഇനിയും സാങ്കേതിക കുടുക്കുകൾ.
കെട്ടിടമാറ്റം ഉൾപ്പെടെ നടക്കേണ്ടതുണ്ട്. കമ്യൂണിറ്റി കോളജിന്റെ മെഷിനറികളും മറ്റും പുതിയ കെട്ടിടത്തിലക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ പ്രവേശന നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്.
സ്ഥാപനങ്ങളുടെ പ്രവർത്തനം തുടങ്ങാൻ വൈകുന്നതുമൂലം റോഡിൽനിന്ന് കെട്ടിടങ്ങളിലേക്കുള്ള വഴി കാടുപിടിച്ച നിലയിലായി.
വടക്കഞ്ചേരി ടൗണിൽനിന്ന് രണ്ടുകിലോമീറ്റർമാറി കണക്കൻതുരുത്തി റോഡിൽ മണ്ണാംപറമ്പിലാണ് രണ്ടു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനുള്ള കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്. 2025 സെപ്റ്റംബർ എട്ടിന് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ സ്ഥലത്തെത്തി നടത്തിയിരുന്നു.
വർഷങ്ങളായി വാടക കെട്ടിടങ്ങളിലാണ് ഈ രണ്ടുസ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. കമ്യൂണിറ്റി കോളജ് കഴിഞ്ഞവർഷം പ്രവർത്തിച്ചതുമില്ല. ഈ ൃവർഷത്തെ പ്രവർത്തനം നടക്കേണ്ട സമയവും വൈകിയിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുംവിധം ആറു വർഷമായി വടക്കഞ്ചേരി ടൗണിൽ ഉയർന്ന വാടക നൽകിയാണ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. 2012 ലാണ് കമ്യൂണിറ്റി കോളജ് വടക്കഞ്ചേരിയിൽ തുടങ്ങിയത്.
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ മെഷനിസ്റ്റ് എന്ന രണ്ടു വർഷത്തെ കോഴ്സാണ് കമ്യൂണിറ്റി കോളജിലുള്ളത്. വാഹനനിർമാണ കമ്പനികളിൽ മെഷിനിസ്റ്റ് എന്ന പോസ്റ്റിലാണ് നിയമനം ലഭിക്കുക.
പഠനം കഴിഞ്ഞാൽ ഉടൻ ജോലിഉറപ്പ് നൽകുന്നതാണ് കോഴ്സുകൾ. പ്രവേശനത്തിന് പട്ടികജാതി വിഭാഗം വിദ്യാർഥികൾക്കാണ് മുൻഗണന.
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 60 ശതമാനം സീറ്റും പട്ടികജാതി വിഭാഗത്തിനും 15 ശതമാനം സീറ്റ് പട്ടികവർഗവിഭാഗത്തിനുമായാണ് സംവരണം ചെയ്തിട്ടുള്ളത്.
ഒരുവർഷം ദൈർഘ്യമുള്ള ഫുഡ് ആൻഡ് ബീവറേജസ് സർവീസ്, ഫുഡ് പ്രൊഡക്്ഷൻ എന്നീ രണ്ട് കോഴ്സുകളാണ് ഇതിലുള്ളത്.
Tags : Nattuvishesham DistrictNews DeepikaNews