ചവറ : കെഎംഎംഎല്‍ കമ്പനിക്ക് വേണ്ടി കുടിയൊഴിക്കപ്പെട്ടവര്ക്കുള്ള കോവില്‍ത്തോട്ടം പാക്കേജിലെ കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട്് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി ഷിബു ബേബി ജോണിനും നിവേദനം നല്കി.
ബിഷപ് ഹൗസ് സന്ദര്‍ശിച്ച വേളയിലാണ് ഇരുവര്‍ക്കും നിവേദനം നല്‍കിയത്. രൂപത വികാരി ജനറാള്‍ മോണ്‍. ബൈജു ജൂലിയാന്, പ്രൊക്കൂറേറ്റര്‍ ഫാ.ജോളി ഏബ്രഹാം, ഇടവക വികാരി ജോസഫ് ഡാനിയല്‍ ഉള്‍പ്പെട്ട വൈദിക സംഘം ബിഷപ്പിനോടൊപ്പം സന്നിഹിതരായിരുന്നു.
കോവില്‍ത്തോട്ടം പാക്കേജിലെ കരാര്‍ വസ്ഥകള്‍ നടപ്പാക്കാനുണ്ടായ കാലതാമസം ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പുനരധിവാസത്തിനുള്ള ഭൂമിയും ഭവന നിര്‍മാണത്തിനുള്ള സഹായവും, വീട്ടുവാടക നിരക്ക് വര്‍ധനവും കുടിശികയും, സപ്ലിമെന്ററി ലിസ്റ്റില്‍പ്പെട്ടവരുടെ തൊഴില്‍ നിയമനവും നിലവിലെ ഡിസിഡബ്യു ജീവനക്കാരുടെ തൊഴില്‍ സ്ഥിരതയും, സെന്റ് ലിഗോരീസ് എല്‍പി സ്കൂളിന് സ്ഥലവും കെട്ടിടം, കുരിശടി നിര്‍മാണ കേസ് പിന്‍വലിക്കല്‍, ശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മാണം, അപ്രോച്ച് റോഡുകളുടെ നിര്‍മാണം എന്നിവയാണ് ബിഷപ് നിവേദത്തിലൂടെ ആവശ്യപ്പെട്ടത്.
Tags : Nattuvishesham District News